Tuesday, May 22, 2012   11:13 PM IST
Vaartha BlogRSS
Loading
കുറ്റപത്രത്തില്‍ ജഡ്ജിക്കു തൃപ്തി
Published : Sunday, April 03, 2011
|
  
Text Size
ന്യൂഡല്‍ഹി

സ്പെക്ട്രം കേസ് കുറ്റപത്രത്തില്‍ പ്രത്യേക കോടതി ജഡ്ജി ഒ.പി. സൈനിക്ക് പൂര്‍ണ തൃപ്തി. എഫ്ഐആറും കുറ്റപത്രവും പൂര്‍ണമായി പരിശോധിച്ചു. സിബിഐയുടെ വാദങ്ങളെ സാധൂകരിക്കാന്‍ ആവശ്യമായ രേഖകളുണ്ട്- ജഡ്ജി അഭിപ്രായപ്പെട്ടു.

ടെലികോം മുന്‍ സെക്രട്ടറി സിദ്ധാര്‍ഥ ബെഹുറ, സ്വാന്‍ ടെലികോം പ്രൊമോട്ടര്‍ ഷാഹിദ് ബല്‍വ, രാജയുടെ മുന്‍ പെഴ്സനല്‍ സെക്രട്ടറി ആര്‍.കെ. ഛന്ദോലിയ തുടങ്ങിയവരെ പ്രതിചേര്‍ത്തിട്ടുണ്ട്. ഛന്ദോലിയ ഇപ്പോഴും സര്‍വീസിലുണ്ട്.

കേസില്‍ ഇനിയും അറസ്റ്റിലാകാത്തവര്‍ക്ക് 13നു ഹാജരാകാന്‍ കോടതി സമന്‍സ് അയച്ചു. സ്വാന്‍ ടെലികോം ഡയറക്റ്റര്‍ വിനോദ് ഗോയങ്ക, യൂനിടെക് ചെയര്‍മാന്‍ സഞ്ജയ് ചന്ദ്ര, റിലയന്‍സ് ടെലികോം കമ്പനി പ്രസിഡന്‍റുമാര്‍ ഹരി നായര്‍, സുരേന്ദ്ര പിപ്പാറ എന്നിവരാണ് ഇനിയും അറസ്റ്റിലാകാനുള്ള പ്രമുഖര്‍. രാജ, ബെഹുറ, ഛന്ദോലിയ, ബല്‍വ എന്നിവര്‍ റിമാന്‍ഡിലാണ്. ഇന്നലെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ രാജയെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
Rate This News :
Latest News