ഇന്ത്യന്‍ നേവിയില്‍ അവിവാഹിതരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ അവസരം. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേഡറിലാണ് ഒഴിവ്. 2012 ജനുവരിയില്‍ ഏഴിമല നേവല്‍ അക്കാഡമിയില്‍ കോഴ്സ് ആരംഭിക്കും.
നിര്‍ദിഷ്ട അപേക്ഷാഫോമില്‍ അപേക്ഷ അയയ്ക്കണം. ഏപ്രില്‍ 18 വരെ അപേക്ഷ സ്വീകരിക്കും. വിശദമായി ചുവടെ:
യോഗ്യത
ഫിസിക്സ്, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിഎസ്സി അല്ലെങ്കില്‍ഫിസിക്സ്, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എംഎസ്സി. യോഗ്യത നേടിയവര്‍ അപേക്ഷിച്ചാല്‍ മതി. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. ഇവരുടെ അപേക്ഷ സ്വീകരിക്കില്ല.
പ്രായം
19 1/2 - 25 വയസ്. 1987 ജനുവരി രണ്ടിനും 1992 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം അപേക്ഷകര്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ).
ശാരീരിക യോഗ്യത
പുരുഷന്‍മാര്‍ക്കു കുറഞ്ഞതു 157 സെ.മീ. ഉയരവും ആനുപാതികമായ തൂക്കവും ഉണ്ടായിരിക്കണം. സ്ത്രീകള്‍ക്കു കുറഞ്ഞതു 152 സെ.മീ. ഉയരവും ആനുപാതികമായ തൂക്കവും.
കാഴ്ച: 6/9, 6/9. കണ്ണട ഉപയോഗിക്കുന്നവര്‍ക്ക് 6/6, 6/6. വര്‍ണാന്ധത, നിശാന്ധത ഉണ്ടാകരുത്. പത്തു വര്‍ഷത്തേക്കായിരിക്കും ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍. മികച്ച പ്രകടനം, സന്നദ്ധത, ആവശ്യകത എന്നിവ അടിസ്ഥാനമാക്കി 14 വര്‍ഷം വരെ കമ്മിഷന്‍ നീട്ടിക്കിട്ടാം.
അപേക്ഷ
നിര്‍ദിഷ്ട അപേക്ഷാഫോമില്‍ അപേക്ഷ അയയ്ക്കണം. നേവിയുടെ
www.nausena-bharati.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അപേക്ഷ പൂരിപ്പിക്കേണ്ടതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ളതു മനസിലാക്കുക. തെരഞ്ഞെടുപ്പ്, എഴുത്തു പരീക്ഷ, ഇന്‍റര്‍വ്യൂ, ട്രെയ്നിങ്, സ്ഥാനക്കയറ്റം, ശമ്പളം, ആനുകൂല്യങ്ങള്‍, അപേക്ഷാഫോം, അപേക്ഷ അയക്കേണ്ട വിധം തുടങ്ങിയ പൂര്‍ണ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ഇന്ത്യന്‍ നേവിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.