Tuesday, May 22, 2012   11:17 PM IST
Vaartha BlogRSS
Loading
തോല്‍വിയോടെ തുടക്കം
Published : Saturday, April 09, 2011
|
  
Text Size
കൊച്ചി

ഐപിഎല്‍ ക്രിക്കറ്റ് ആദ്യ മത്സരത്തില്‍ കൊച്ചി ടീമിനു തോല്‍വി. ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനോടാണു കൊച്ചി ടസ്കേഴ്സ് പരാജയപ്പെട്ടത്. കൊച്ചി ടീമുയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചലഞ്ചേഴ്സ് 18.4 ഓവറില്‍ ആറു വിക്കറ്റ് അവശേഷിക്കെ ലക്ഷ്യം കണ്ടു.

അര്‍ധ സെഞ്ചുറി നേടിയ എ.ബി. ഡിവില്ലിയേഴ്സാണു (54) ചലഞ്ചേഴ്സിനെ വിജയത്തിലെത്തിച്ചത്. അഗര്‍വാള്‍ (33), വിരാട് കൊഹ് ലി (23), സൗരവ് തിവാരി (26) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. ടസ്കേഴ്സിനു വേണ്ടി ശ്രീശാന്ത് ഒരു വിക്കറ്റ് വീഴ്ത്തി. മലയാളി താരം റൈഫി വിന്‍സന്‍റ് 18-ാം ഓവറില്‍ 20 റണ്‍സാണു വിട്ടുകൊടുത്തത്.

ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ ഇന്നിങ്സാണു കൊമ്പന്മാര്‍ക്കു മികച്ച സ്കോര്‍ നേടിത്തന്നത്. വി.വി.എസ്. ലക്ഷ്മണ്‍ (36), രവീന്ദ്ര ജഡേജ (23), ബ്രാഡ് ഹോഡ്ജ് (27) എന്നിങ്ങനെയാണു മറ്റു താരങ്ങളുടെ സംഭാവന.
Rate This News :
Latest News