പിന്‍ഗാമി കുടുംബാംഗം
Published : Sunday,
April 10,
2011
ന്യൂഡല്‍ഹി
വ്യവസായ ഗ്രൂപ്പിന്‍റെ പുതിയ മേധാവി കുടുംബാംഗമായിരിക്കുമെന്നു ഗോദ്റെജ് ചെയര്‍മാന്‍ ആദി ഗോദ്റെജും ബജാജ് മേധാവി രാഹുല്‍ ബ ജാജും. എന്നാല്‍ ഇത് ആരായിരിക്കുമെന്നു വ്യക്തമാക്കാന്‍ ഇരുവരും തയാറായില്ല. തന്‍റെ പിന്‍ഗാമി കുടുംബത്തില്‍ നിന്നുതന്നെയാകും. അയാള്‍ മികച്ച പ്രൊഫഷണലായിരിക്കുമെന്നും ആദി ഗോദ്റെജ് പറഞ്ഞു. സിഐഐ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ പിന്‍ഗാമിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമായ സാഹചര്യത്തിലാണു മറ്റൊരു രണ്ടു വ്യവ സായ പ്രമുഖരുടെ പ്രഖ്യാപനം. പിന്‍ഗാമിയായി ആദിയുടെ രണ്ടു പെണ്‍മക്കളുടെ പേരുകളാണു സജീവമായി പറഞ്ഞുകേള്‍ക്കുന്നത്. തന്യ ദുബാഷ്, നിസബ ഗോദ്റെജ് എന്നിവര്‍ ബിസിനസില്‍ സജീവ സാന്നിധ്യവുമാണ്.
പിന്‍ഗാമിയെ പ്രഖ്യാപിക്കാനുള്ള സമയമായിട്ടില്ല. പിന്‍ഗാമിയെക്കുറിച്ചുള്ള കാര്യങ്ങള്‍ നേരത്തെ തീരുമാനിക്കുന്നതു നല്ലതാണെന്നു വാ റന്‍ ബുഫെ പറഞ്ഞിട്ടുണ്ട്.അതു ശരി വയ്ക്കുന്നു. എന്നാല്‍ അതു നേരത്തെ വെളിപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും 70കാരനായ ആദി ഗോദ്റെജ് പറഞ്ഞു.
കമ്പനിയുടെ ഭാവിയെക്കുറിച്ചു ചിന്തിക്കുന്നതിനാല്‍ കുടുംബത്തിനു പുറത്തുനിന്നു മേധാവിയെ കണ്ടെത്താന്‍ സാധിക്കില്ല.-രാജീവ് ബജാജ് പറഞ്ഞു. 85 വയസുവരെ രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കുന്നു. കോര്‍പ്പറേറ്റ് മേഖലയില്‍ ഇതാരത്തിലാകാം എന്നും അദ്ദേ ഹം പറഞ്ഞു. 80കാരനായ വാറന്‍ ബുഫെ ഇതിനുദാഹരണമാണെന്നും രാഹുല്‍.
Close...
Maximum Character Allowed -
4000