Wednesday, May 23, 2012   7:37 AM IST
Vaartha BlogRSS
Loading
ആയിരങ്ങളുടെ അന്ത്യാഞ്ജലി
Published : Sunday, April 10, 2011
|
  
Text Size
കൊച്ചി

സ്വന്തം കുരിശുകള്‍ സന്തോഷത്തോടെ സഭയ്ക്കും സമൂഹത്തിനും വേണ്ടി ചുമന്ന വലിയ പിതാവിന് ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു.

എളിമയുടേയും ലാളിത്യത്തിന്‍റേയും ആള്‍രൂപമായ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ ഭൗതികശരീരം അങ്കമാലിയിലെ സെന്‍റ് ജോര്‍ജ് ബസലിക്കയില്‍ നിന്നു വിലാപയാത്രയായി ഉച്ചയ്ക്ക് ഒരുമണിയോടെ സഭാ ആസ്ഥാനമായ കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലെത്തി.

നല്ല ഇടയനെ ഒരുനോക്കുകാണുവാനെത്തിയ വിശ്വാസികളെക്കൊണ്ട് വിലാപയാത്ര കടന്നുപോയ പാതയോരങ്ങള്‍ നിറഞ്ഞിരുന്നു. ഭൗതിക ശരീരം സെന്‍റ്മേരീസ് ബസലിക്കയില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ആത്മീയാചാര്യനെ കാണുവാനെത്തിയ വിശ്വാസി സമൂഹത്തെക്കൊണ്ട് പള്ളിയും പരിസരവും ജനസാഗരമായി. പിതാവിന്‍റെ ഓര്‍മകള്‍ പലരുടേയും കണ്ണുകളെ ഈറനണിയിച്ചു.

സീറോ മലബാര്‍ സഭ അതിമെത്രാസനമായ സെന്‍റ് തോമസ് മൗണ്ടിലേയ്ക്ക് ഒരുമണിയോടെ എത്തിയ ഭൗതിക ശരീരം അഡ്മിനിസ്ട്രേറ്ററും കൂരിയ ബിഷപ്പുമായ മാര്‍ ബോസ്കോ പുത്തൂര്‍, കുരിയ ചാന്‍സിലര്‍ ഫാ.ആന്‍റണി കൊള്ളന്നൂര്‍, പ്രൊക്യുറേറ്റര്‍ ഫാ. മാത്യ പുളിമൂട്ടില്‍,വിവിധ കമ്മിഷനുകളുടെ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. മാര്‍പാപ്പയുടെ പ്രതിനിധിയായെത്തിയ വത്തിക്കാന്‍ ഓറിയന്‍റല്‍ കോണ്‍ഗ്രിഗേഷന്‍ സെക്രട്ടറി ആര്‍ച്ചുബിഷപ് ഡോ. സിറിള്‍ വാസില്‍, കൂരിയ ബിഷപ്പുമാരായ ബോസ്ക്കോ പുത്തൂര്‍, മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് കുന്നശേരി, ബിഷപ്പുമാരായ മാര്‍ ജെയിംസ് പഴയാറ്റില്‍, മാര്‍ ഗ്രിഗറി കരോട്ടമ്പ്രേല്‍, മാര്‍ പോളി കണ്ണൂര്‍ക്കാടന്‍, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ ജോസ് പെരുന്തോട്ടം എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന സമൂഹബലിയില്‍ ആര്‍ച്ചുബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി മുഖ്യ കാര്‍മികത്വം വഹിച്ചു.

മാര്‍ ജെയിംസ് പഴയാറ്റില്‍ അനുശോചന സന്ദേശം നല്‍കി. തുടര്‍ന്ന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ കബറടക്ക ശുശ്രൂകളുടെ ഒന്നാം ഭാഗത്തെ ശുശ്രൂഷകള്‍ നടത്തി. ബിഷപ്പുമാരായ മാര്‍ ഗ്രിഗറി കരോട്ടമ്പ്രേല്‍, മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് 2.50ന് സെന്‍റ് മേരിസ് ബസലിക്കയില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ, കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മുന്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍, മന്ത്രി ബിനോയ് വിശ്വം, ഐജി ശ്രീലേഖ, മുന്‍ ഡിജിപി ഹോര്‍മിസ് തരകന്‍, ജസ്റ്റിസ് കെ.എം. ജോസഫ്, എം.ഒ. ജോണ്‍, കെ. മുഹമ്മദാലി, സ്വാമി പുരാനന്ദ, ഇമാം ഷിഫാര്‍ മൗലവി, സുഖീന്തര്‍സിങ്, രോഹിത് ദാസ്, എം.കെ. സാനു, ജസ്റ്റിസ് ഷംസുദീന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, പി. രാജന്‍, കെ.എല്‍. മോഹനവര്‍മ, ജോണ്‍പോള്‍, ശ്രീകുമാരി രാമചന്ദ്രന്‍,ആര്‍ട്ടിസ്റ്റ് കലാധരന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
Rate This News :
Latest News