3073 പ്രശ്നബാധിത ബൂത്തുകള്‍
Published : Monday,
April 11,
2011
തിരുവനന്തപുരം
സംസ്ഥാനത്തു 3,073 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോ. കണ്ണൂരില്‍ 1257 പ്രശ്നബാധിത ബൂത്തുകളുണ്ട്. തെരഞ്ഞെടുപ്പു ദിവസം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തു 40 കമ്പനി അന്യ സംസ്ഥാന പൊലീസ് സേനയെയും 40 കമ്പനി കേരള പൊലീസിനെയും വിന്യസിക്കും.
കേരളത്തില്‍ 8,862 പ്രവാസി വോട്ടര്‍മാരുണ്ട്. കോഴിക്കോട് ജില്ലയിലാണു കൂടുതല്‍ പ്രവാസി വോട്ടര്‍മാര്‍. 2,580 പേര്‍. 20,578 പോളിങ് സ്റ്റേഷനുകളാണു 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുളളത്.
93 പ്രശ്നബാധിത ബൂത്തുകളില്‍ വെബ് ക്യാമറകള്‍ ഉപയോഗിച്ചു കമ്മിഷന്‍ തത്സമയം നിരീക്ഷണം നടത്തും. ഓരോ രണ്ടു മണിക്കൂറിലും പോളിങ് ശതമാനം എസ്എംഎസ് വഴി കമ്മിഷനെ അറിയിക്കാനും നിര്‍ദേശമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സ്ലിപ്പുകള്‍ തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കില്ല. തെരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കുന്ന സ്ലിപ്പുകളോ ഐഡന്‍റിറ്റി കാര്‍ഡുകളോ ഉപയോഗിക്കാം. പ്രവാസി വോട്ടര്‍മാര്‍ക്കു തിരിച്ചറിയല്‍ രേഖയായി പാസ്പോര്‍ട്ട് ഉപയോഗിക്കാമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
Close...
Maximum Character Allowed -
4000