20 കോടി പിന്‍വലിച്ചു
Published : Tuesday,
April 12,
2011
ചെന്നൈ
ചെന്നൈ ഈറോഡില്‍ സ്വകാര്യ ബാങ്കില്‍ നിന്ന് 20 കോടി രൂപ പിന്‍വലിച്ച രണ്ടു പേരെ ആദായ നികുതി വകുപ്പു ചോദ്യം ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടിനു പണമൊഴുക്കുന്നുവെന്ന പരാതിയില്‍ നിരീക്ഷണം ശക്തമാക്കിയെത്തുടര്‍ന്നാണിത്. മാര്‍ച്ചിലാണു വ്യാപാരികളായ ഇരുവരും ഒറ്റദിവസം ഇത്രയും വലിയ തുക പിന്‍വലിച്ചതെന്നു കണ്ടെത്തി.
ചെക് ക്ലിയറന്‍സ് ഏജന്‍റിന്‍റെ സഹായത്തോടെയാണ് ഇടപാടു നടന്നത്. ക്രോസ് ചെക് പരിഗണനയില്‍ വന്നപ്പോള്‍ ഏജന്‍റ് ചെക് പണമായി നല്‍കി. നടന്നിട്ടില്ലാത്ത വ്യാപാര ഇടപാടുകള്‍ വ്യാജമായി കാണിച്ചാണു ചെക് മാറിയതെന്നും കണ്ടെത്തി. ഇടപാടുകളെക്കുറിച്ചു കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും ആദായവകുപ്പ് അറിയിച്ചു.
കെട്ടിട നിര്‍മാണം പൂര്‍ത്തിയാകാതെ കോണ്‍ട്രാക്റ്റര്‍ 1.25 കോടി തട്ടിയെടുത്ത മറ്റൊരു സമാനസംഭവവും സംസ്ഥാനത്തുണ്ടായതായി ആദായവകുപ്പ് അറിയിച്ചു.
Close...
Maximum Character Allowed -
4000