Wednesday, May 23, 2012   7:41 AM IST
Vaartha BlogRSS
Loading
ബൗണ്ട് ട്രെയ്ഡിങ് സാധ്യത
Published : Monday, April 18, 2011
|
  
Text Size
മുംബൈ

ദലാല്‍സ്ട്രീറ്റില്‍ ഈ വാരം റെയ്ഞ്ച് ബൗണ്ട് ട്രെയ്ഡിങ്ങിനു സാധ്യത. രാജ്യത്തെ മുന്‍നിര ഐടി കമ്പനി ഇന്‍ഫോസിസിന്‍റെ പാദഫലങ്ങള്‍ സമ്മാനിച്ച നിരാശ ഈ വാരവും നിക്ഷേപകരില്‍ സ്വാധീ നം ചെലുത്തിയേക്കാം. ലാഭമെടുക്കല്‍ വിപണിയില്‍ പ്രകടമാകും. ഇതോടൊപ്പം ആഗോള ആശങ്കകളും സൂചികകളുടെ ഗതി നിര്‍ണയിക്കും.

ബിഎസ്ഇ സെന്‍സെക്സ് കഴിഞ്ഞ വാരം 64.63 പോയിന്‍റ് നഷ്ടത്തില്‍ 19,386.82ലാണു വ്യാപാരം അവസാനിപ്പിച്ചത്. നിരാശപ്പെടുത്തിയ ഇന്‍ഫോസിസിന്‍റെ പാദഫലങ്ങള്‍ ഐടി സ്റ്റോക്കുകള്‍ക്കു മാത്രമല്ല വിപണിക്കും ഡൗണ്‍ട്രെന്‍ഡ് സമ്മാനിച്ചേക്കാം. 2010-11 കാലയളവില്‍ കമ്പനിയുടെ അറ്റാദായം 9.7% ഉയര്‍ന്ന് 6,823 കോടിയായി. വരുമാനം 20.9% ഉയര്‍ന്ന് 27,501 കോടിയിലെത്തി. അറ്റാദായത്തില്‍ വര്‍ധനയുണ്ടെങ്കിലും ഓഹരി വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. തുടര്‍ന്ന് ഇന്‍ഫോസിസിന്‍റെ ഓഹരിക്ക് ഏഴു ശതമാനത്തിലേറെ വില ഇടിഞ്ഞു.

നാലാം പാദത്തില്‍ കമ്പനി പ്രതീക്ഷിച്ചിരുന്ന വരുമാനം 7,311 മുതല്‍ 7382 കോടി വരെയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 31,727 മുതല്‍ 32,270 കോടി വരെയും. വിദേശ നിക്ഷേപമൊഴുക്കിന്‍റെ പിന്‍ബലത്തില്‍ മാര്‍ച്ചില്‍ നേടിയ നേട്ടം സൂചികകള്‍ക്ക് ഈ മാസവും ആവര്‍ത്തിക്കാനാകുമെന്നാണു പ്രതീക്ഷ. ചാഞ്ചാട്ടം ഈ വാരം പ്രകടമായേക്കുമെന്നും ഓഹരി വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ഇന്നു പ്രഖ്യാപിക്കുന്ന എച്ച്ഡിഎഫ്സി, ഇന്‍ഡസ്ഇന്‍ഡ് ബാങ്കുകളുടെ പാദഫലങ്ങളും വിപണിയില്‍ സ്വാധീനം ചെലുത്തിയേക്കാം. വില്‍പ്പന സമ്മര്‍ദം എല്ലാ കൗണ്ടറുകളിലുമുണ്ടാകും.

കഴിഞ്ഞ വാരം ഭക്ഷ്യ നാണയപ്പെരുപ്പം, വ്യാവസായിക വളര്‍ച്ച എന്നിവ സൂചികകളെ സ്വാധീനിച്ചിരുന്നു. വ്യാവസായിക വളര്‍ച്ച ഇടിഞ്ഞതിനെത്തുടര്‍ന്നു നെഗറ്റീവ് ട്രെന്‍ഡില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്സ് ഇന്‍ഫോസിസിന്‍റെ പാദഫലങ്ങളെത്തുടര്‍ന്നു നേട്ടം പ്രതീക്ഷിച്ചിരുന്നു. സെന്‍സെക്സില്‍ ഹീറോഹോണ്ട 10% ഉയര്‍ന്നു. ജയപ്രകാശ് അസോസിയേറ്റ്സ്, ഐടിസി, എല്‍&ടി, ഭാരതി എയര്‍ടെല്‍ എന്നിവയ്ക്കു നേട്ടം. ഇന്‍ഫോസിസ് ഏഴു ശതമാനത്തിലധികം ഇടിഞ്ഞു. ഡിഎല്‍എഫ്, ജിന്‍ഡാല്‍ സ്റ്റീല്‍, വിപ്രോ എന്നിവയും റെഡ്സോണില്‍.



സ്വര്‍ണം

സ്വര്‍ണവില കഴിഞ്ഞ വാരം 16,000 നാഴികകല്ല് പിന്നിട്ടു. വാരാവ സാനം 16,080ലാ ണു ക്ലോസിങ്. വാ രത്തുടക്കത്തില്‍ ത ന്നെ അപ്പ് ട്രെന്‍ഡ് പ്രകടിപ്പിച്ച വില ക്രമേണ കുതിച്ചുയര്‍ന്നു. തിങ്കളാഴ്ച 15,840 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം തൊട്ടടുത്ത ദിവസം 15,800ലെത്തി. ജനുവരിക്കു ശേഷം 12 ശതമാനമാണു സ്വര്‍ണവില ഉയര്‍ന്നത്.

ആഗോള ആശങ്കകളാണു വില വര്‍ധനയ്ക്കു കാരണം. ഡോളറിന്‍റെ വിലയിടിവ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പ്രക്ഷോഭം, ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധന തുടങ്ങിയവയെല്ലാം സ്വര്‍ണവിലയുടെ കുതിപ്പിനു കാരണം. അന്തരാഷ്ട്ര കറന്‍സി എന്ന നിലയില്‍ ഡോളറിനെതിരേ ബ്രിക്സ് രാജ്യങ്ങള്‍ രംഗത്ത് വന്നതും ചൈനയിലെ നാണയപ്പെരുപ്പം ഉയര്‍ന്നതോതില്‍ തുടരുന്നതും സ്വര്‍ണവില ഉയരാന്‍ കാരണമായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിനു 1,486ല്‍ ക്ലോസ് ചെയ്തു.

വിവാഹ സീസണ്‍ മുന്‍നിര്‍ത്തി സ്റ്റോക്കിസ്റ്റുകളുടെ ഡിമാന്‍ഡ് ഉയര്‍ന്നതോടെ ബോം ബെ ബുള്ള്യനിലും സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തി. വാരാവസാനം പത്തു ഗ്രാമിനു 225 രൂപ വര്‍ധിച്ച് 21,450ല്‍ ക്ലോസ് ചെയ്തു. അക്ഷയ തൃദീയ മുന്‍നിര്‍ത്തി കൂടുതല്‍ സ്റ്റോക്കെടുക്കാന്‍ ജ്വല്ലറി ഉടമകളും വ്യാപാരികളും നീക്കം തുടങ്ങിയതോടെയാണ് ആഭ്യന്തര വിപണിയിലും വില വര്‍ധന പ്രകടമായത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനു പ്രിയമേറുന്നത്താണു വില വര്‍ധനവിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.നാലു പതിറ്റാണ്ടിനിടെ സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായിട്ടില്ല. സ്ഥിരം നിക്ഷേപം എന്ന നിലയിലും സ്വര്‍ണ നിക്ഷേപത്തിനുള്ള താല്‍പര്യം വര്‍ധിപ്പിക്കുന്നു.



വെള്ളി

വെള്ളി വിലയും കഴിഞ്ഞ വാരം സ ര്‍വകാല റെക്കോഡില്‍. വാരാവസാ നം ഗ്രാമിന് 63.50 രൂപയില്‍ നിന്നും64.50 രൂപയായി. ആഭ്യന്തര വിപണിയില്‍ വെള്ളി കിലോഗ്രാമിനു മുംബൈ വിപണിയില്‍ 64,845 രൂപയായി ഉയര്‍ന്നു. കിലോയ്ക്ക് 2,840 രൂപയുടെ വര്‍ധന. കഴിഞ്ഞ വാരം ആദ്യ ദിനം വ്യാവസായിക ഡിമാന്‍ഡ് കൂടിയതിനെത്തുടര്‍ന്നു കിലോയ്ക്ക് 555 രൂപയ ഉയര്‍ന്ന് 62,560ലെത്തി. എന്നാല്‍ തൊട്ടടുത്ത ദിവസം 960 രൂപയുടെ ഇടിവ്. ഡിമാന്‍ഡ് കുറഞ്ഞതിനെത്തുടര്‍ന്നു തൊട്ടടുത്ത രണ്ടു ദിവസങ്ങളിലായി നഷ്ടം 1,360 രൂപ.

എന്നാല്‍ വ്യാഴാഴ്ച 295 രൂപ ഉയര്‍ന്നു. തുടര്‍ന്നു വാരാവസാനം വരെ അപ്ട്രെന്‍ഡ്. അവസാന മൂന്നു ദിവസങ്ങളിലായി ഉയര്‍ന്നത് കിലോയ്ക്ക് 3,555 രൂപ. ന്യൂയോര്‍ക്കില്‍ വെള്ളി ഔണ്‍സിനു 42.57 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ചു.



കുരുമുളക്

കുരുമുളക് വിപ ണിയി ലും മുന്നേറ്റം. വാരാവ സാനം അണ്‍ഗാര്‍ബിള്‍ഡ് കിലോയ്ക്ക് 250 രൂപ. പുതിയതിനു 245 രൂപ യും ഗാര്‍ബിള്‍ഡിനു 258 രൂപയും. ആഗോള ഉത്പാദനം കുറയുന്നതിനാല്‍ ഈ വര്‍ഷം കുരുമുളക് വില കുത്തനെ കൂടിയേക്കും. ഈ വര്‍ഷം മൊത്തം ഉത്പാദനത്തില്‍ 33,000 മുതല്‍ 35,000 ടണ്‍ വരെ കുറയുമെന്നാണു വിലയിരുത്തല്‍.

കേരളത്തിലെ വിളവെടുപ്പ് സീസണ്‍ ഏതാണ്ട് പൂര്‍ത്തിയായി. ഇതിനാല്‍ വിപണിയില്‍ ലഭ്യത കുറയും. ഇതു കുരുമുളക് കര്‍ഷകര്‍ക്കു നേട്ടമാകുമെന്നാണു വിലയിരുത്തല്‍. ഇന്തോനേഷ്യ, ചൈന, ബ്രസീല്‍ എന്നിവിടങ്ങളിലെ ഉത്പാദനം കുറയുമെന്നാണു സൂചന. ഇതോടെ രാജ്യാന്തര വിപണിയിലും വില വര്‍ധിക്കും.

വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക എന്നീ പ്രാധാന ഉത്പാദക രാജ്യങ്ങളില്‍ നിന്നു കൂടുതല്‍ ചരക്ക് എത്തില്ലെന്നും സൂചനയുണ്ട്. കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് ഇന്തോനേഷ്യയിലെ ഉത്പാദനവും കുറയും. യുഎസ്, ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ചരക്ക് വാങ്ങാന്‍ സജീവമായി രംഗത്തുണ്ട്. ജൂലൈയിലാണ് അടുത്ത വിളവെടുപ്പ് കാലം.



റബര്‍

റബര്‍ വിലയില്‍ സ്ഥിരത. വാരാദ്യം 239 രൂപ യുണ്ടായിരുന്ന നാ ലാം ഗ്രെയ്ഡിനു വാരാവ സാനം 240 രൂപ. അഞ്ചാം ഗ്രെയ്ഡ് വാരാവസാനം 237ല്‍. രാജ്യാന്തര വിപണിയിലെ ഇടിവിന്‍റെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില കുറഞ്ഞത്. ഉയര്‍ന്ന നിരക്കില്‍ തുടരുന്ന നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ ചൈന പലിശ നിരക്ക് പരിഷ്കരിച്ചതാണു റബര്‍ വില കുറയാന്‍ കാരണം. നിരക്ക് ഉയര്‍ത്തുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ റബര്‍ ഉപയോക്താക്കളുടെ ഡിമാന്‍ഡില്‍ ഇടിവുണ്ടാകുമെന്നാണു റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ചിലെ ചൈനീസ് വാഹന വില്‍പ്പന പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതും റബര്‍ വിലയ്ക്കു തിരിച്ചടിയായി. ജപ്പാനിലെ ആണവ വികിരണ പ്രതിസന്ധിയും വിലയെ സ്വാധീനിച്ചു. വെള്ളപ്പൊക്കത്തെത്തുടര്‍ന്നു തായ്ലന്‍ഡിന്‍റെ റബര്‍ കയറ്റുമതി വന്‍തോതി ല്‍ ഇടിഞ്ഞിരുന്നു.
Rate This News :
Latest News