Wednesday, May 23, 2012   7:41 AM IST
Vaartha BlogRSS
Loading
സുരക്ഷിത ഭൂരിപക്ഷം ലഭിക്കും:CPM
Published : Tuesday, April 19, 2011
|
  
Text Size
തിരുവനന്തപുരം

നിയമസഭ തെരഞ്ഞെടുപ്പില്‍ സുരക്ഷിതമായ ഭൂരിപക്ഷം കിട്ടുമെന്നു സിപിഎം- സിപിഐ നേതൃയോഗങ്ങള്‍ വിലയിരുത്തി. ഇടതു മുന്നണിക്ക് 80 സീറ്റ് വരെ ലഭിക്കുമെന്നാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ കണക്കുകൂട്ടല്‍.

ഇത്തവണ എല്‍ഡിഎഫിനെതിരേ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നു വലിയ എതിര്‍പ്പ് ഉണ്ടായില്ല. ചിലയിടങ്ങളില്‍ മാത്രം പളളികളുടെ എതിര്‍പ്പ് ഉണ്ടായി. എന്നാല്‍ ഇതു സംസ്ഥാന വ്യാപകമായ വിജയത്തെ ബാധിക്കില്ലെന്നു സിപിഎം വിലയിരുത്തി.

എന്‍എസ്എസ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സമദൂര സിദ്ധാന്തം വെടിയുകയും യുഡിഎഫിന് അനുകൂല നിലപാടു സ്വീകരിക്കുകയും ചെയ്തു. എല്‍ഡിഎഫിനെതിരേ ഭരണവിരുദ്ധ വികാരം ഉണ്ടായില്ല. മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദന്‍റെ തെരഞ്ഞെടുപ്പു പ്രചാരണവും അഴിമതിരഹിത പ്രഖ്യാപനവും ഗുണം ചെയ്തു. തെക്കന്‍ ജില്ലകളിലാണ് ഇത് ഏറെ ഗുണകരമായത്. ഈ ഘടകങ്ങള്‍ വിലയിരുത്തിയ ശേഷമാണു 72-80 സീറ്റ് ലഭിക്കുമെന്നു സിപിഎം കണക്കുകൂട്ടല്‍.

സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലും ഇതേ വിലയിരുത്തലാണ് ഉണ്ടായത്.
Rate This News :
Latest News