Wednesday, May 23, 2012   7:42 AM IST
Vaartha BlogRSS
Loading
നാലാം സീസണിലുണ്ടാകും
Published : Thursday, April 21, 2011
|
  
Text Size
കോല്‍ക്കത്ത

ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്‍റെ നാലാം സീസണില്‍ പങ്കെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി പ്രതീക്ഷ പ്രകടിപ്പിച്ചത്. നിങ്ങള്‍ കണ്ടോളൂ, ഞാനും കാത്തിരിക്കുകയാണ്- ഗാംഗുലി പറഞ്ഞു.

കൊച്ചി ടസ്കേഴ്സ് കേരളയ്ക്കായി ഗാംഗുലി കളിക്കുമെന്നാണ് വാര്‍ത്തകള്‍. ടീം ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ മേയ് ആദ്യ ആഴ്ച ലങ്കയിലേക്ക് തിരിക്കുമ്പോള്‍ ഗാംഗുലി ടീമിലെത്തുമെന്നും ടസ്കേഴ്സിനെ നയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ പരുക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ സ്റ്റീവന്‍ സ്മിത്തിന് പകരം ഗാംഗുലിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ടസ്കേഴ്സ് ശ്രമിച്ചിരുന്നു.

എന്നാല്‍ ഗാംഗുലിയുടെ അടിസ്ഥാന വില സ്മിത്തിന്‍റേതിനെക്കാള്‍ കൂടുതലായതിനാല്‍ ബിസിസിഐയുടെ അനുവാദം ലഭിച്ചില്ല. ഒരേ അടിസ്ഥാന വിലയുള്ള താരങ്ങളെ മാത്രമേ പകരക്കാരനാക്കാനാകൂ എന്നതാണ് നിയമം. ജനുവരിയില്‍ നടന്ന താരലേലത്തില്‍ ഗാംഗുലിയെ ടീമുകളൊന്നും സ്വന്തമാക്കിയിരുന്നില്ല. പിന്നീട് ഗാംഗുലിയെ ടീമിലെത്തിക്കാന്‍ ബിസിസിഐയുടെ പ്രത്യേക അനുമതിയും കൊച്ചി തേടിയിരുന്നു. പക്ഷേ മറ്റ് ടീമുകളുടെ എതിര്‍പ്പ് മൂലം ആ നീക്കവും നടന്നില്ല.

കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സ്, കൊച്ചി ടസ്കേഴ്സ് കേരള എന്നീ ടീമുകള്‍ സെമിയിലെത്താന്‍ സാധ്യതയുണ്ടെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.
Rate This News :
Latest News