Wednesday, May 23, 2012   7:42 AM IST
Vaartha BlogRSS
Loading
പ്രതിപക്ഷവുമായി ആലോചിച്ചില്ല
Published : Monday, April 25, 2011
|
  
Text Size
ന്യൂഡല്‍ഹി

എന്‍ഡോസള്‍ഫാനെതിരേ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരം പ്രതിപക്ഷവുമായി ആലോചിക്കാതെയാണെന്ന് ഉമ്മന്‍ചാണ്ടി. അതിനാലാണ് ഉപവാസത്തില്‍ പങ്കെടുക്കാത്തത്. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചെന്ന വാര്‍ത്തയേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഒരു കത്തു ലഭിച്ചതായി അറിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരാലോചനയും നടത്താന്‍ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രശ്നത്തില്‍ രാഷ്ട്രീയം കലര്‍ത്താനാണു മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെന്നും ഇതിനോടു യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate This News :
Latest News