Wednesday, May 23, 2012   7:43 AM IST
Vaartha BlogRSS
Loading
പാല്‍ വില കൂടിയേക്കും
Published : Wednesday, April 27, 2011
|
  
Text Size
തിരുവനന്തപുരം

സംസ്ഥാനത്തു മില്‍മ പാല്‍ വില കൂടിയേക്കും. ലിറ്ററിന് എട്ടു രൂപ വര്‍ധിപ്പിക്കണമെന്ന ഉണ്ണിത്താന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണു വര്‍ധനവ്. ക്ഷീര കര്‍ഷക മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ 2010ലാണ് കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെന്‍റ് ബോര്‍ഡ് മുന്‍ എംഡി എന്‍.ആര്‍. ഉണ്ണിത്താനെ സര്‍ക്കാര്‍ നിയോഗിച്ചത്.

ഒരു ലിറ്റര്‍ പാലിന്‍റെ ഉത്പാദന ചെലവ് ഇപ്പോള്‍ 30 രൂപയോളം വരുന്നുണ്ട്. എന്നാല്‍ മില്‍മ നല്‍കുന്നതു 19 രൂപയാണ്. ചെലവിന് ആനുപാതികമായി പാല്‍ വില ഉയര്‍ത്തിയില്ലെങ്കില്‍ കര്‍ഷകര്‍ കന്നുകാലി വളര്‍ത്തല്‍ ഉപേക്ഷിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇപ്പോള്‍ ലിറ്റിനു 23 രൂപയാണു വില.

വില വര്‍ധന സംബന്ധിച്ചു ജനങ്ങളെ ബോധവത്കരിച്ച ശേഷം സര്‍ക്കാരില്‍ ആവശ്യമുന്നയിക്കാനാണു ബോര്‍ഡ് തീരുമാനം.
Rate This News :
Latest News