Wednesday, May 23, 2012   7:45 AM IST
Vaartha BlogRSS
Loading
മാറാട് കേസ്:വിചാരണ മേയ് നാലിന്
Published : Thursday, April 28, 2011
|
  
Text Size
കോഴിക്കോട്

മാറാട് കലാപവുമായി ബന്ധപ്പെട്ട കോഴിക്കോട് മുന്‍ ജില്ലാ കലക്റ്റര്‍ ടി.ഒ. സൂരജ്, മുന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജീവ്കുമാര്‍ പട്ജോഷി എന്നിവര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിജിലന്‍സ് കേസിലെ വിസ്താരം മേയ് നാലിലേക്കു മാറ്റി.

വിജിലന്‍സ് ട്രൈബ്യൂണല്‍ ജഡ്ജ് പി. സുരേഷ് ഇന്നലെ കേസ് പരിഗണിക്കവെയാണു വിസ്താര തീയതി മാറ്റിയത്. മുന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ടി.കെ. വിനോദ്കുമാര്‍, മുന്‍ എംഎല്‍എ വി.കെ.സി മമ്മദ്ക്കോയ, സിപിഎം പ്രാദേശിക നേതാവ് ബലരാമന്‍ കമ്മാടത്ത്, മുന്‍ എസ്പി കമലാക്ഷന്‍ എന്നിവരെ കേസ് പരിഗണിക്കവെ വിസ്തരിക്കും.

മാറാട് കൂട്ടകൊലയെ കുറിച്ച് അന്വേഷണം നടത്തിയ ജുഡീഷല്‍ അന്വേഷണ കമ്മിഷന്‍ തോമസ് പി. ജോസഫിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണു കോഴിക്കോട് മുന്‍ ജില്ലാ കലക്റ്റര്‍ ടി.ഒ. സൂരജ്, മുന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജീവ്കുമാര്‍ പട്ജോഷി എന്നിവര്‍ക്കെതിരേ സര്‍ക്കാര്‍ വിജിലന്‍സ് ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നാണു കേസിന്‍റെ വിചാരണ ആരംഭിച്ചത്.

കേസിലെ ഒന്നാം സാക്ഷി എന്‍. ശങ്കര്‍റെഡി, എസ്പി രാജമോഹന്‍ എന്നിവരെ വിസ്തരിച്ചു കഴിഞ്ഞു.

മാറാട് കൂട്ടകൊല തടയുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടതായി അന്വേഷണം നടത്തിയ തോമസ് പി. ജോസഫ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിരുന്നു.

ജില്ലാ കലക്റ്ററും സിറ്റി പൊലീസ് കമ്മിഷണറും തമ്മില്‍ ഏകോപനം ഇല്ലായിരുന്നെന്നും ഇവര്‍ക്കെതിരേ നടപടിയെടുക്കണമെന്നു കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതിന്‍റെ തുടര്‍ നടപടിയായാണ് ഇവര്‍ക്കെതിരേ സര്‍ക്കാര്‍ വിജിലന്‍സ് കേസ് ഫയല്‍ ചെയ്യുന്നത്.

Rate This News :
Latest News