Wednesday, May 23, 2012   7:46 AM IST
Vaartha BlogRSS
Loading
KSU മാര്‍ച്ചില്‍ സംഘര്‍ഷം
Published : Friday, April 29, 2011
|
  
Text Size
മലപ്പുറം

കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ ഡിഡി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. ഡിഡി ഓഫിസിലെ എസ്എസ്എ ഓഫിസില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് വിരട്ടി ഓടിച്ചു. ഇന്നലെ ഉച്ചയോടെയാണു മലപ്പുറം ഡിഡി ഓഫീസിനടുത്ത എസ്എസ്എ ഓഫിസ് ഉപരോധിക്കാന്‍ കെഎസ്യു പ്രവര്‍ത്തകര്‍ എത്തിയത്.

കെഎസ്യു ജില്ലാ പ്രസിഡന്‍റ് റിയാസ് മുക്കോളി അടക്കം അഞ്ചുപേര്‍ക്ക് ലാത്തിചാര്‍ജ്ജില്‍ പരുക്കേറ്റു. ഇവര്‍ മലപ്പുറം ഗവ. ആശുപത്രിയില്‍ ചികിത്സയില്‍. ഏഴാം ക്ലാസിലെ പരീക്ഷാ പേപ്പറില്‍ സ്വകാര്യ ഗൈഡില്‍ നിന്നും ചോദ്യങ്ങള്‍ കോപ്പിയടിച്ചെന്നാരോപിച്ചായിരുന്നു കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധ സമരം നടന്നത്.

ഉപരോധ സമരം നടത്തുന്ന വിവരം മലപ്പുറം പൊലീസ് അറിഞ്ഞിരുന്നില്ല. ഡിഡി ഓഫീസില്‍ നിന്നു വിളിച്ചറിയിച്ചപ്പോഴാണ് പൊലീസും വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് എത്തി ഉപരോധക്കാരോടു പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ തയാറല്ലെന്നും അറസ്റ്റ് ചെയ്യണമെന്നും കെഎസ്യു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമം നടത്തിയതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്നു പൊലീസ് ലാത്തി വീശി. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്‍റ് ആഷിഖ് ആനക്കയം, ജനറല്‍ സെക്രട്ടറി കെ.എം. ആഷിഖ് എന്നിവരും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

Rate This News :
Latest News