Wednesday, May 23, 2012   7:48 AM IST
Vaartha BlogRSS
Loading
ഡോക്റ്റര്‍മാര്‍ പണിമുടക്കുന്നു
Published : Tuesday, May 03, 2011
|
  
Text Size
കൊച്ചി

ശമ്പള പരിഷ്കരണത്തിലെ അപാതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഡോക്റ്റര്‍മാരുടെ സൂചനാ പണിമുടക്കില്‍ രോഗികള്‍ വലഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഒഴികെയുള്ളവയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. വളരെ കുറച്ചു ഡോക്റ്റര്‍മാരാണ് ഇന്നലെ ആശുപത്രികളിലെത്തിയത്. ഇവരില്‍ ബഹുഭൂരിപക്ഷവും ഹാജര്‍ രേഖപ്പെടുത്താതെയാണു ജോലി നോക്കിയത്.

സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി വിഭാഗങ്ങളുടെ പ്രവര്‍ത്തനം സ്തംഭിച്ചതോടെ വലിയൊരു വിഭാഗം സാധാരണക്കാര്‍ക്കും സ്വന്തമായി പ്രാക്റ്റീസ് നടത്തുന്നവരെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ടി വന്നു. പണിമുടക്ക് ആയതിനാല്‍ ഇന്നലെ ഒപി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന ബോര്‍ഡുകള്‍ എല്ലാ ആശുപത്രികളിലും ദിവസങ്ങള്‍ക്കു മുന്‍പേ വച്ചിരുന്നു. എന്നിട്ടും നിരവധി പേര്‍ ഇന്നലെ ആശുപത്രികളിലെത്തി മണിക്കൂറുകള്‍ കാത്തിരുന്നു മടങ്ങി. ചിലര്‍ക്ക് അത്യാഹിത വിഭാഗങ്ങളിലെ ഡോക്റ്റര്‍മാര്‍ തുണയായി. കിടത്തിച്ചികിത്സയുള്ള ആശുപത്രികളില്‍ ഡോക്റ്റര്‍മാരെത്തി അഡ്മിറ്റ് ചെയ്തിട്ടുള്ള രോഗികളെ പരിശോധിച്ചു.

എന്‍ആര്‍എച്ച്എം ഡോക്റ്റര്‍മാരെയും ഹൗസ് സര്‍ജന്‍മാരെയും ഉപയോഗിച്ചു ചില സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ഇഎസ്ഐ ഡോക്റ്റര്‍മാരും സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ജോലിയില്‍നിന്നു വിട്ടുനിന്നു. 2008ലെ സമരത്തിന്‍റെ ഒത്തുതീര്‍പ്പില്‍ ശമ്പളവര്‍ധനയ്ക്കു സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് നടപ്പാക്കുക, സമയബന്ധിത പ്രൊമോഷന്‍ നടപ്പാക്കുക, ഫുള്‍പെന്‍ഷനുള്ള യോഗ്യതയായി 20 വര്‍ഷം സര്‍വീസ് നിശ്ചയിക്കുക, എല്ലാ കേഡറുകളിലും ഡോക്റ്റര്‍മാര്‍ക്കു വാഗ്ദാനം ചെയ്ത പുനര്‍നിര്‍ണയത്തോടെയുള്ള ശമ്പളസ്കെയില്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു കെജിഎംഒഎ ഇന്നലെ സൂചനാ പണിമുടക്ക് നടത്തിയത്. അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ ജൂണ്‍ പത്തുമുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നും ഡോക്റ്റര്‍മാര്‍ പറഞ്ഞു.
Rate This News :
Latest News