Wednesday, May 23, 2012   7:49 AM IST
Vaartha BlogRSS
Loading
ആക്രമണം പരാജയപ്പെടുത്തി
Published : Friday, May 06, 2011
|
  
Text Size
മുംബൈ

അറബിക്കടലില്‍ ചൈനീസ് ചരക്കു കപ്പല്‍ റാഞ്ചാനുള്ള സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യന്‍ നാവികസേനയും തീരസംരക്ഷണ സേനയും പരാജയപ്പെടുത്തി. ഇന്ത്യന്‍ തീരത്തു നിന്ന് 900 കിലോമീറ്റര്‍ അകലെയാണു സംഭവം. എം.വി. ഫുള്‍സിറ്റിയാണു തട്ടിയെടുക്കാന്‍ ശ്രമിച്ചത്. കപ്പലില്‍ നിന്ന് അപായ സൂചന ലഭിച്ചു 30 മിനിറ്റുകള്‍ക്കുള്ളില്‍ നാവികസേന വിമാനം സ്ഥലത്തെത്തി. കപ്പലില്‍ 24 ജീവനക്കാരുണ്ടായിരുന്നു. ആളപായമില്ല. കടല്‍ക്കൊള്ളക്കാര്‍ രക്ഷപെട്ടതായി നാവികസേന അറിയിച്ചു.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൂറിലധികം കടല്‍ക്കൊള്ളക്കാരെയാണു നാവികസേനയും തീര സംരക്ഷണ സേനയും പിടികൂടിയത്.
Rate This News :
Latest News