ആക്രമണത്തിന് രഹസ്യധാരണ
Published : Tuesday,
May 10,
2011
ലണ്ടന്‍
പാക് മണ്ണില്‍ അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ കണ്ടെത്തിയാല്‍ ഏകപക്ഷീയ ആക്രമണം നടത്താന്‍ പത്തു കൊല്ലം മുന്‍പു പാക്കിസ്ഥാനും യുഎസും രഹസ്യ ധാരണയിലെത്തിയിരുന്നുവെന്നു റിപ്പോര്‍ട്ട്. പാക് മുന്‍ കരസേന മേധാവി പര്‍വേസ് മുഷറഫും യുഎസ് മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷുമാണ് ഇതു സംബന്ധിച്ച ധാരണയിലെത്തിയത്.
2001 ലെ യുഎസ് അധിനിവേശത്തിനു ശേഷം അഫ്ഗാനിലെ തോറ ബോറ മലനിരകളില്‍ നിന്ന് ഒസാമ രക്ഷപെട്ടിരുന്നു. ഇതിനു ശേഷമാണു കരാര്‍ ഉണ്ടാക്കിയത്. ലാദന്‍ പാക്കിസ്ഥാനിലുണ്ടെന്ന് ഉറപ്പായാല്‍ സൈനിക നടപടിക്കു പാക്കിസ്ഥാന്‍ തടസം നില്‍ക്കില്ലെന്നായിരുന്നു ധാരണ. ബ്രിട്ടീഷ് മാധ്യമം ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണു റിപ്പോര്‍ട്ട്. കരാര്‍ പ്രകാരമുള്ള നടപടി മാത്രമാണു യുഎസ് നടത്തിയതെന്നു മുതിര്‍ന്ന പാക് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Close...
Maximum Character Allowed -
4000