അമീറിന്‍റെ പുത്തന്‍ ഇമേജ്
Published : Wednesday,
May 11,
2011
കഴിഞ്ഞ പത്തു വര്‍ഷമായി ഞങ്ങള്‍ സൃഷ്ടിച്ച ഗുഡ്വില്‍ ഒരൊറ്റ സ്ട്രോക്കില്‍ തകര്‍ക്കാന്‍ പോന്ന ചിത്രമാണ് ഇനി താന്‍ ഒരുക്കുന്നത് എന്നു പറയുന്നു നിര്‍മാതാവ്. മറ്റാരുമല്ല ബോളിവുഡിന്‍റെ പ്രിയപ്പെട്ട നിര്‍മാതാവും നടനുമായ അമീര്‍ ഖാന്‍.
താരെ സമീന്‍ പര്‍, പീപ്ലിലൈവ് തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ബോളിവുഡിനു സമ്മാനിച്ച നിര്‍മാതാവാണ ് അമീര്‍ ഖാന്‍. മികച്ച പ്രമേയങ്ങള്‍, പുതിയ സംവിധായകര്‍...അമീര്‍ ഖാന്‍റെ പാത പിന്തുടരാന്‍ തുടങ്ങിയിട്ടുണ്ട് ബോളിവുഡിലെ മറ്റു സൂപ്പര്‍ താരങ്ങളും.
എന്നാല്‍ ക്ലീന്‍, ഫാമിലി എന്‍റര്‍ടെയ്നര്‍ എന്ന ഇമേജില്‍ നിന്നു മാറുകയാണ് തന്‍റെ പ്രൊഡക്ഷന്‍ കമ്പനി എന്നാണ് ഇപ്പോള്‍ അമീര്‍ പറയുന്നത്.
പുതിയ ചിത്രം ഡെല്‍ഹി ബെല്ലി ഒരു പ്രണയ കഥയാണ്. ഇന്‍റിമേറ്റ് പ്രണയ രംഗങ്ങളൊക്കെയുള്ള ഒരു ചിത്രം. അഭിനവ് ഡിയോ ആണ് സംവിധാനം.
അമീര്‍ ഖാന്‍റെ അനന്തിരവന്‍ ഇമ്രാന്‍ ഖാന്‍ നായകനാവുന്ന ചിത്രത്തില്‍ ഷെനാസ് ടിയസുര്യവാലയാണ് നായിക.
പൂര്‍ണ ജഗന്നാഥന്‍, കുനാല്‍ കപൂര്‍, വിര്‍ ദാസ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. രാം സംപത്തിന്‍റേതാണു സംഗീതം. അക്ഷത് വര്‍മയുടെ സ്ക്രിപ്റ്റ്.
നിരവധി ചെറുപ്പക്കാര്‍ അമീറിനു സ്ക്രിപ്റ്റുകള്‍ അയച്ചു കൊടുക്കാറുണ്ട്. മിക്കവാറും എല്ലാം അമീര്‍ വായിക്കാറുമുണ്ട്. എന്നാല്‍ അമീറിന്‍റെ ശ്രദ്ധയില്‍പ്പെടാതെ കിടന്ന ഈ സ്ക്രിപ്റ്റ് കണ്ടെത്തിയത് ഭാര്യ കിരണ്‍ റാവുവാണ്.
Close...
Maximum Character Allowed -
4000