പ്രതിഷേധ റാലി നടത്തും
Published : Thursday,
May 12,
2011
മുംബൈ
മഹരാഷ്ട്രയിലെ കോണ്‍ഗ്രസ്- എന്‍സിപി ഭരണത്തിനെതിരേ പ്രതിഷേധ റാലി. ബിജെപി, ശിവസേന, ആര്‍പിഐ പാര്‍ട്ടികളാണു ജൂണ്‍ 9നു സംയുക്തമായി പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. പാര്‍ട്ടി നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ദരിദ്ര്യരുടെയും ദലിത് വിഭാഗത്തിന്‍റെയും വികസനത്തിനു പദ്ധതികള്‍ തയാറാക്കുക, അഴിമതി, വിലക്കയറ്റം എന്നിവ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പ്രതിഷേധം. ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ബിജെപി നേതാവ് ഗോപിനാഥ് മുന്‍ഡെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒഫ് ഇന്ത്യ നേതാവ് രാമ്ദാസ് അത്വാലെ എന്നിവരാണു സംയുക്ത പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
നോയിഡയിലെ ഭൂമി ഏറ്റെടുക്കല്‍ സംഭവം, ജയ്താപുരിലെ ന്യൂക്ലിയര്‍ പവര്‍ പ്രൊജക്റ്റ് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നേതാക്കള്‍ കോണ്‍ഗ്രസിനെതിരേ ആരോപണങ്ങള്‍ അഴിച്ചുവിട്ടു.
Close...
Maximum Character Allowed -
4000