Wednesday, May 23, 2012   7:53 AM IST
Vaartha BlogRSS
Loading
വിജയകാന്ത് പ്രതിപക്ഷ നേതാവ്!
Published : Sunday, May 15, 2011
|
  
Text Size
ചെന്നൈ

അണ്ണാ ഡിഎംകെ സഖ്യത്തിലെ രണ്ടാമനും എംഡിഎംകെ അധ്യക്ഷനുമായ വിജയകാന്ത് തമിഴ്നാട്ടില്‍ പ്രതിപക്ഷ നേതാവ്. ഇന്നലെ ഡിഎംഡികെ ആസ്ഥാനത്തു ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് വിജയകാന്തിനെ തെരഞ്ഞെടുത്തത്. ഇതോടെ, ഭരണസഖ്യത്തില്‍ നിന്നു തന്നെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെന്ന അപൂര്‍വതയും തമിഴ്നാടിനു സ്വന്തം.

അണ്ണാ ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച എംഡിഎംകെക്ക് 29 സീറ്റ് ലഭിച്ചെങ്കിലും ഇവര്‍ സര്‍ക്കാരില്‍ ചേരുന്നില്ല. ജയലളിതയ്ക്ക് ഒറ്റയ്ക്കു ഭരിക്കാന്‍ ഭൂരിപക്ഷമുള്ളതിനാല്‍ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് വെള്ളിയാഴ്ച തന്നെ വിജയകാന്ത് പ്രഖ്യാപിച്ചിരുന്നു.

പ്രതിപക്ഷത്തെ പ്രധാന കക്ഷിയെന്ന പദവി ഡിഎംഡികെക്കു സ്വന്തമാകുമ്പോള്‍ തിരിച്ചടി ഡിഎംകെക്കാണ്. 23 സീറ്റ് മാത്രമുള്ള അവര്‍ ഇനി സഭയിലെ മൂന്നാം കക്ഷിയാകും. പ്രതിപക്ഷമെന്ന ഒരു ആനുകൂല്യവും ലഭിക്കില്ല അവര്‍ക്ക്. കരുണാനിധി പ്രതിപക്ഷത്തെ സാധാരണ അംഗം മാത്രം. മുതിര്‍ന്ന അംഗവും കക്ഷിനേതാവുമായതിനാല്‍ മുന്‍ നിരയില്‍ സീറ്റ് ലഭിക്കുമെന്നു കലൈഞ്ജര്‍ക്ക് ആശ്വസിക്കാം. ഉപമുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഇക്കാര്യവും ഉറപ്പില്ല. ഡിഎംകെയുടെ തകര്‍ച്ച പൂര്‍ണമാക്കാന്‍ ജയലളിതയും വിജയകാന്തും ചേര്‍ന്നൊരുക്കിയ ഒരുക്കിയ തന്ത്രമാണിതെന്നും കരുതുന്നുണ്ട് രാഷ്ട്രീയ നിരീക്ഷകര്‍. എന്നാല്‍, കലൈഞ്ജര്‍ നിയമസഭയില്‍ പോകുമോ എന്ന് ഉറപ്പിക്കുന്നില്ല ഡിഎംകെ നേതൃത്വം. ജയലളിത ഭരിക്കുമ്പോള്‍ കരുണാനിധിയും കലൈഞ്ജര്‍ ഭരിക്കുമ്പോള്‍ പുരട്ചി തലൈവിയും സഭാ നടപടികളില്‍ പങ്കെടുക്കുന്നത് അത്യപൂര്‍വമായി മാത്രം എന്നതാണു തമിഴ് രാഷ്ട്രീയ ചരിത്രം.

അതേസമയം, കോണ്‍ഗ്രസ് വന്‍ വിജയം നേടിയ അസമില്‍ പ്രതിപക്ഷ നേതാവില്ല. 126 അംഗ നിയമസഭയില്‍ മുഖ്യ പ്രതിപക്ഷം എജിപിയുടെ അംഗബലം പത്തിലൊതുങ്ങിയതാണു കാരണം. 10% അംഗങ്ങളുണ്ടെങ്കില്‍ മാത്രമേ പ്രതിപക്ഷ നേതാവിന്‍റെ പദവി ലഭിക്കൂ.
Rate This News :
Latest News