Wednesday, May 23, 2012   7:56 AM IST
Vaartha BlogRSS
Loading
MLAമാര്‍ രാഷ്ട്രപതിക്കു മുന്നില്‍
Published : Wednesday, May 18, 2011
|
  
Text Size
ന്യൂഡല്‍ഹി

ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിനെതിരായ പ്രക്ഷോഭം ഡല്‍ഹിയിലേക്കു വ്യാപിപ്പിച്ച കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ 114 എംഎല്‍എമാരെ രാഷ്ട്രപതി പ്രതിഭ പാട്ടീലിനു മുന്നില്‍ അണിനിരത്തി. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും ആവശ്യം. എന്നാല്‍, സംസ്ഥാനത്തു ഭരണഘടനാ സംവിധാനങ്ങള്‍ തകര്‍ന്നുവെന്നും നിയമസഭ പിരിച്ചുവിടാനുള്ള ശുപാര്‍ശ പിന്‍വലിക്കില്ലെന്നും ഭരദ്വാജ്.

ബിജെപി ദേശീയ നേതൃത്വത്തിന്‍റെ പിന്തുണ തനിക്കുണ്ടെന്നു തെളിയിച്ച് പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, മുതിര്‍ന്ന നേതാക്കള്‍ അരുണ്‍ ജയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവര്‍ക്കൊപ്പമാണു യെദിയൂരപ്പ രാഷ്ട്രപതിയെ കണ്ടത്. നിയമസഭയില്‍ ബിജെപി സര്‍ക്കാരിനു ഭൂരിപക്ഷമുണ്ടെന്നും സഭ പിരിച്ചുവിടരുതെന്നും രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചതായി യെദിയൂരപ്പ പറഞ്ഞു.

224 അംഗ സഭയില്‍ 121 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നും യെദിയൂരപ്പ. 114 പേരെ ഇന്നലെ ഹാജരാക്കി. അഞ്ചു പേര്‍ പിന്തുണ അറിയിച്ചു കത്തു നല്‍കിയിട്ടുണ്ട്. ഒരാള്‍ വിദേശത്ത്. മറ്റൊരാള്‍ ഹൃദയശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തില്‍. ഇവരും പിന്തുണ ഉറപ്പു നല്കി.
Rate This News :
Latest News