Wednesday, May 23, 2012   7:57 AM IST
Vaartha BlogRSS
Loading
ഉത്തരവാദിത്വം ഏല്‍ക്കുന്നു
Published : Thursday, May 19, 2011
|
  
Text Size
തിരുവനന്തപുരം

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സീറ്റ് കുറഞ്ഞതിന്‍റെ ഉത്തരവാദിത്വം യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ പൂര്‍ണമായും താന്‍ ഏല്‍ക്കുന്നുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആദ്യ മന്ത്രിസഭായോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ചാനല്‍ അഭിമുഖത്തില്‍, തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്വം തനിക്കും ഉമ്മന്‍ ചാണ്ടിക്കും തുല്യമാണെന്നു പറഞ്ഞിരുന്നു. അതു ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഉമ്മന്‍ ചാണ്ടി ഇങ്ങനെ പ്രതികരിച്ചത്. കോണ്‍ഗ്രസിന്‍റെ തോല്‍വിയുടെ ഉത്തരവാദിത്വം പകുത്തെടുക്കുമെന്നാണു ചെന്നിത്തല പറഞ്ഞത്. തങ്ങള്‍ കൂട്ടായിട്ടാണു തീരുമാനമെടുത്തതെന്നും ഉമ്മന്‍ ചാണ്ടി.

മന്ത്രിസഭയിലേക്കില്ലെന്നു ചെന്നിത്തല പറഞ്ഞതു ചൂണ്ടിക്കാട്ടിയപ്പോള്‍, അദ്ദേഹം വേണമെന്നു പലരും പറഞ്ഞിരുന്നു എന്നാല്‍ അന്തിമ തീരുമാനം അദ്ദേഹത്തിന്‍റേതു തന്നെയാണെന്നും ഉമ്മന്‍ ചാണ്ടി. ആര്‍. ബാലകൃഷ്ണപിള്ളയുടെ ആത്മകഥയില്‍ ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിക്കുന്ന പരാമര്‍ശമുണ്ടല്ലോ എന്ന ചോദ്യത്തിന് ഇനി ആരുടെയെല്ലാം ആത്മകഥ വരാനിരിക്കുന്നു എന്നു ചിരിച്ചുകൊണ്ടു മറുപടി. ഇ. അഹമ്മദിനു ക്യാബിനറ്റ് പദവി നല്‍കുന്നു എന്ന വാര്‍ത്തകളുണ്ടല്ലോ എന്ന ചോദ്യത്തിന് നിങ്ങളോടിതാരു പറഞ്ഞു എന്ന മറുചോദ്യം. നിങ്ങള്‍ തന്നെ പറയുന്നു നിങ്ങള്‍ തന്നെ തിരുത്തുന്നു. സത്യപ്രതിജ്ഞ തിങ്കളാഴ്ചയാണെന്ന വാര്‍ത്ത വന്നതും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാണിച്ചു.
Rate This News :
Latest News