വില വീണ്ടും ഉയരും
Published : Friday,
May 20,
2011
ന്യുഡല്‍ഹി
ഡീലര്‍മാരുടെ കമ്മിഷന്‍ കൂട്ടുന്നതോടെ പെട്രോള്‍ വില വീണ്ടും ഉയരും. ലിറ്ററിനു 40 പൈസ വര്‍ധിപ്പിക്കാനാണു നീക്കം. എണ്ണക്കമ്പനികള്‍ പെട്രോളിന് അഞ്ചു രൂപ വര്‍ധിപ്പിച്ചതിനെതിരായ പ്രതിഷേധം കെട്ടടങ്ങുന്നതു കാത്തിരിക്കുകയാണു കേന്ദ്ര സര്‍ക്കാര്‍.
ഡീസലിന്‍റെ കമ്മിഷന്‍ 12 പൈസയും വര്‍ധിപ്പിക്കും.
കമ്മിഷന്‍ വളരെ കുറവെന്ന പമ്പുടമകളുടെ പരാതി പരിഗണിച്ച പെട്രോളിയം മന്ത്രാലയം ഇതിനായി ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു.
അവരുടെ നിര്‍ദേശപ്രകാരമാണു കമ്മിഷന്‍ കൂട്ടി നല്‍കുന്നത്. ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍.
പെട്രോള്‍ ലിറ്ററിനു 1.21 രൂപയാണ് ഇപ്പോള്‍ കമ്മിഷന്‍. ഡീസലിന് 0.76 പൈസ. ഇതുവച്ച് മുന്നോട്ടുപോകാനാവില്ലെന്നാണു പമ്പുടമകള്‍ പറയുന്നത്. എണ്ണക്കമ്പനികളുടെ 38,700 ഡീലര്‍മാരാണു രാജ്യത്തുള്ളത്.
പെട്രോള്‍ വില കൂട്ടിയപ്പോള്‍ കമ്മിഷനും വര്‍ധിപ്പിക്കാതിരുന്നതില്‍ ഡീലര്‍മാര്‍ നിരാശരാണ്.
ഉടന്‍ കമ്മിഷന്‍ കൂട്ടണമെന്നാവശ്യപ്പെട്ട് അടുത്തിടെ അവര്‍ പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡിയെ കണ്ടിരുന്നു.
ഇതിനിടെ, ഡീസല്‍- പാചകവാതക വില വര്‍ധന തീരുമാനിക്കാന്‍ പ്രത്യേക മന്ത്രിസഭാ സമിതി അടുത്തിടെ തന്നെ ചേരുന്നുണ്ട്.
ഡീസല്‍ വില കൂട്ടുമ്പോള്‍ ഡീലര്‍മാരുടെ കമ്മിഷനും കൂട്ടുന്ന തീരുമാനം പ്രഖ്യാപിച്ചാല്‍ മതിയെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
Close...
Maximum Character Allowed -
4000