Wednesday, May 23, 2012   7:58 AM IST
Vaartha BlogRSS
Loading
ഇന്നും ട്രെയ്ന്‍ നിയന്ത്രണം
Published : Sunday, May 22, 2011
|
  
Text Size
കൊച്ചി

എറണാകുളം സൗത്ത് റെയ്ല്‍വേ സ്റ്റേഷനിലെ ആറാം പ്ലാറ്റ്ഫോമിന്‍റെ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ ഇന്നും ഇതുവഴി ഗതാഗത നിയന്ത്രണമുണ്ടാകുമെന്നു റെയ്ല്‍വേ അറിയിച്ചു. ഇന്ന് ഇതുവഴിയുള്ള 13 പാസഞ്ചര്‍ ട്രെയ്നുകള്‍ റദ്ദാക്കി. ആലപ്പുഴവഴിയുള്ള നാലു ദീര്‍ഘദൂര ട്രെയ്നുകള്‍ ഇന്നു കോട്ടയംവഴി. ഇന്നു രാവിലെയുള്ള തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് നോര്‍ത്ത് സ്റ്റേഷനില്‍നിന്നാണു പുറപ്പെടുക.

ഷൊര്‍ണൂര്‍ - എറണാകുളം - ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56606/56607), ഗുരുവായൂര്‍ - എറണാകുളം - ഗുരുവായൂര്‍ (56371/56370), ഗുരുവായൂര്‍ - എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍ (56608/56609), എറണാകുളം - കോട്ടയം - എറണാകുളം (56385/56386), എറണാകുളം - ഷൊര്‍ണൂര്‍ - എറണാകുളം (56608/56609), എറണാകുളം - കൊല്ലം - എറണാകുളം (56391/56392), എറണാകുളം - കോട്ടയം - എറണാകുളം (56389 /56390), എറണാകുളം - കായംകുളം - എറണാകുളം പാസഞ്ചര്‍ (56387/56388), ആലപ്പുഴ - എറണാകുളം - ആലപ്പുഴ (56302/56379), കായംകുളം - എറണാകുളം - കായംകുളം (56380/56381), കായംകുളം - എറണാകുളം - കായംകുളം (56382/56383), ആലപ്പുഴ - എറണാകുളം പാസഞ്ചര്‍ (56384), എറണാകുളം - കായംകുളം പാസഞ്ചര്‍ (56303) എന്നിവയാണു റദ്ദാക്കിയത്. പെയറിങ് റേക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍, കൊല്ലം - ആലപ്പുഴ - കൊല്ലം(56300/56301), ആലപ്പുഴ - കായംകുളം - ആലപ്പുഴ (56377/56378), ഗുരുവായൂര്‍ - തൃശൂര്‍ - ഗുരുവായൂര്‍ (56373/56374) എന്നീ പാസഞ്ചര്‍ ട്രെയ്നുകളും ഇന്ന് ഉണ്ടാവില്ല.

ആലപ്പുഴ വഴി പോകേണ്ട ഹസ്രത്ത് നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്സ്പ്രസ് (12644), തിരുവനന്തപുരം - ഗൊരഖ്പുര്‍ രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12512), ഹാപ്പ - തിരുനല്‍വേലി എക്സ്പ്രസ് (12998), മംഗലാപുരം - നാഗര്‍കോവില്‍ എക്സ്പ്രസ് (16605) എന്നീ ട്രെയ്നുകള്‍ കോട്ടയം വഴി തിരിച്ചുവിടും.

രാവിലെ സൗത്ത് സ്റ്റേഷനില്‍നിന്നു പുറപ്പെടേണ്ട എറണാകുളം - തിരുവനന്തപുരം വഞ്ചിനാട് എക്്പ്രസ് (16303) ഇന്നു നോര്‍ത്തില്‍നിന്നാണു പുറപ്പെടുക. രാവിലെയും വൈകിട്ടുമുള്ള വേണാട് എക്സ്പ്രസുകളും കേരള എക്സ്പ്രസുകളും സൗത്ത് സ്റ്റേഷനില്‍ എത്തില്ല. മറ്റു ട്രെയ്നുകള്‍ 30 മിനിറ്റ് വരെ വൈകാനിടയുണ്ടെന്നും ദക്ഷിണ റെയ്ല്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Rate This News :
Latest News