സെക്രട്ടേറിയല്‍ പ്രാക്റ്റിസ് ഡിപ്ലോമ
Published : Tuesday,
May 24,
2011
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ 17 സര്‍ക്കാര്‍ കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടത്തുന്ന ദ്വിവത്സര ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്റ്റീസ് കോഴ്സിന്‍റെ 2011-12 അധ്യയന വര്‍ഷത്തേക്ക് അപേക്ഷാഫോം വിതരണം തുടങ്ങി. ഫോമും വിവരവും 10 രൂപ നേരിട്ടടച്ചോ സൂപ്രണ്ടിന്‍റെ പേര്‍ക്ക് 35 രൂപയുടെ ക്രോസ് ചെയ്ത പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേനയോ അപേക്ഷിച്ചാല്‍ ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹതയുള്ള എസ്എസ്എല്‍സി തത്തുല്യ യോഗ്യതയുള്ളവര്‍ക്കും പ്രവേശനത്തിന് അര്‍ഹതയുണ്ട്. പ്രായം 2011 ജൂണ്‍ ഒന്നിന് 15നും 23നും മധ്യേ. പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്നു വര്‍ഷത്തെ ഇളവ്.
അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കെറ്റുകള്‍ സഹിതം ജൂണ്‍ പത്തിനകം കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൂപ്രണ്ടിനു സമര്‍പ്പിക്കണം.
Close...
Maximum Character Allowed -
4000