Wednesday, May 23, 2012   7:59 AM IST
Vaartha BlogRSS
Loading
തര്‍ക്കവിഷയങ്ങളില്‍ തീരുമാനം 30ന്
Published : Thursday, May 26, 2011
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

മന്ത്രിസ്ഥാനങ്ങളെച്ചൊല്ലിയു ള്ള തര്‍ക്കവിഷയങ്ങളില്‍ തീരുമാനമായില്ല. 30നു ചേരുന്ന യുഡിഎഫ് യോഗം തീരുമാനിക്കട്ടെ എന്ന നിലപാടില്‍ കോണ്‍ഗ്രസ്. ഇന്നലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ലീഗും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. അടുത്തമാസം ഒന്നിനു നിയമസഭ ചേരുന്നതിനാല്‍ സ്പീക്കറുടെ കാര്യത്തില്‍ തീരുമാനമാകാം എന്നുമാത്രം ധാരണ. കോണ്‍ഗ്രസില്‍ നിന്നുള്ള ജി. കാര്‍ത്തികേയന്‍റെ പേരിന് മുന്‍തൂക്കം.

ജനപ്രിയ ഭരണ തീരുമാനങ്ങള്‍ക്കു പ്രാമുഖ്യം നല്‍കി മുന്നോട്ടുപോകാമെന്നും തര്‍ക്കവിഷയങ്ങള്‍ കൂട്ടായ ആലോചനയോടെ പരിഹരിക്കാമെന്നുമാണ് യുഡിഎഫ് ക്യാംപിന്‍റെ പൊതുവികാരം. അഞ്ചു മന്ത്രിസ്ഥാനം ലീഗ് പ്രഖ്യാപിച്ചതോടെയാണു തര്‍ക്കം രൂക്ഷമായത്. മൂന്നാമതൊരു മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം കെ.എം. മാണി കൂടുതല്‍ ശക്തമായി ഉന്നയിച്ചു. തര്‍ക്ക പരിഹാരത്തിന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ശ്രമമാരംഭിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഇനിയെല്ലാം മുന്നണി തീരുമാനിക്കട്ടെ എന്ന നിലപാടിലേക്ക് കോണ്‍ഗ്രസും എത്തി. അതേത്തുടര്‍ന്നാണു തീരുമാനം 30ലേക്കു മാറ്റിയത്.

എന്നാല്‍ നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി സ്പീക്കര്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ജി. കാര്‍ത്തികേയന്‍റെ പേരിനാണ് ഇപ്പോള്‍ പ്രാമുഖ്യം. പ്രശ്നപരിഹാരത്തിനായി സ്പീക്കര്‍ സ്ഥാനം വിട്ടുനല്‍കിയാല്‍ മതിയെന്ന നിലപാട് മാണി ഗ്രൂപ്പില്‍ നിന്നുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അതിനു വഴങ്ങാനിടയില്ല.

അസുഖബാധിതനായി ആശുപത്രിയില്‍ കഴിയുന്ന ടി.എം. ജേക്കബ് 30നുചേരുന്ന യുഡിഎഫ് യോഗത്തിനെത്തുമെന്നാണു കരുതുന്നത്. തുറമുഖ, എന്‍ജിനീയറിങ് വകുപ്പുകള്‍ എടുത്തുമാറ്റിയതില്‍ ജേക്കബിന് കടുത്ത അതൃപ്തിയുണ്ട്.

അക്കാരണം കൊണ്ടുതന്നെ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുകയോ മന്ത്രിമന്ദിരം സ്വീകരിക്കുകയോ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിക്കുന്നതിനു നിര്‍ദ്ദേശിക്കുകയോ ജേക്കബ് ചെയ്തിട്ടില്ല. 30നു ചേരുന്ന യുഡിഎഫ് യോഗത്തില്‍ ജേക്കബിനെ അനുനയിപ്പിക്കുന്നതിനും കോണ്‍ഗ്രസിനു സമയം കണ്ടെത്തേണ്ടി വരും.
Rate This News :
Latest News