Wednesday, May 23, 2012   8:00 AM IST
Vaartha BlogRSS
Loading
മേഖലകളില്‍ ജലക്ഷാമം രൂക്ഷം
Published : Thursday, May 26, 2011
|
  
Text Size
വെങ്കിടങ്ങ്

പഞ്ചായത്തിലെ കായലോര മേഖലകളില്‍ ശുദ്ധജലക്ഷാമം രൂക്ഷം. ഇടിയഞ്ചിറ പണ്ടാറമാട് മുതല്‍ കനോലി കനാലിന്‍റെ ഏനാമാക്കല്‍ റെഗുലേറ്റര്‍ വരെയുള്ള കുടംബങ്ങളാണു കുടിവെള്ളമില്ലാതെ വലയുന്നത്. 1500ഓളം കുടുംബങ്ങളാണു കായലോര മേഖലയിലുള്ളത്. ഒരു ലക്ഷം രൂപ ചെലവഴിച്ചു സ്ഥാപിച്ച കുഴല്‍കിണറില്‍ നിന്ന് ഉപ്പുവെള്ളം പോ ലും കിട്ടാത്ത അവസ്ഥയാണെന്നു നാട്ടുകാര്‍. പൊതുടാപ്പിലെ വെള്ളവും ടാങ്കര്‍ ലോറികളില്‍ എപ്പോഴെങ്കിലും എത്തിക്കു ന്ന ശുദ്ധജലവും പ്രതീക്ഷിച്ചാണു പ്രദേശത്തെ വീട്ടുകാര്‍ കഴിയുന്നത്.
Rate This News :
Latest News