Wednesday, May 23, 2012   8:02 AM IST
Vaartha BlogRSS
Loading
സസ്പെന്‍ഡ് ചെയ്തു
Published : Saturday, May 28, 2011
|
  
Text Size
കോല്‍ക്കത്ത

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി ഡയറക്റ്ററെ സസ്പെന്‍ഡ് ചെയ്തു. മമതയ്ക്കൊപ്പമുണ്ടായിരുന്ന മാധ്യ പ്രവര്‍ത്തകരെ ആശുപത്രിക്കുള്ളില്‍ കയറ്റാന്‍ കഴിയില്ലെന്നു ഡയറക്റ്റര്‍ പറഞ്ഞതാണു കാരണം.

സംസ്ഥാന ആരോഗ്യ വകുപ്പും മുഖ്യമന്ത്രി തന്നെയാണു കൈകാര്യം ചെയ്യുന്നത്. മാധ്യമങ്ങളെ തടഞ്ഞ ഡയറക്റ്ററുമായി മമത പരസ്യമായി വാഗ്വാദവും നടത്തി. തുടര്‍ന്ന്, നിസഹകരണവും മാന്യമല്ലാത്ത പെരുമാറ്റവും ആരോപിച്ച് സസ്പെന്‍ഷന് ഉത്തരവിടുകയായിരുന്നു.

ബംഗൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂറോളജിയിലാണ് സംഭവം. എല്ലാവരും കൂടി ആശുപത്രിയിലേക്ക് ഇടിച്ചു കയറുന്നതു ശരിയല്ലെന്നു പറഞ്ഞാണ് ഡയറക്റ്റര്‍ എസ്.പി. ഗൊരായ് മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ള വന്‍ ജനക്കൂട്ടത്തെ തടയുന്നത്. മാധ്യമ പ്രവര്‍ത്തകരെ ആരും വിളിച്ചതല്ല, ഞങ്ങള്‍ വന്നതു കൊണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നാണ് ഇതു കേട്ട മമത അദ്ദേഹത്തോടു ചോദിച്ചത്.

അടുത്ത ദിവസം സെക്രട്ടേറിയേറ്റിലെത്തി തന്നെ കാണണമെന്നും മമത ഗൊരായിയോടു നിര്‍ദേശിച്ചു. എന്നാല്‍, ചില ശസ്ത്രക്രിയകള്‍ നടത്താനുള്ളതിനാല്‍ സാധിക്കില്ലെന്നായിരുന്നു മറുപടി. ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ശേഷം വന്നു കാണണമെന്നായി അടുത്ത നിര്‍ദേശം.

പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെയും സൂപ്പറിന്‍റന്‍ഡന്‍റുമാരുടെയും യോഗം മമത വിളിച്ചു ചേര്‍ത്തിരുന്നു. ഇതിലും ഗൊരായ് പങ്കെടുത്തില്ല.
Rate This News :
Latest News