രാസപരിശോധനയില്‍ കൃത്രിമം
Published : Tuesday,
May 31,
2011
തിരുവനന്തപുരം
സിസ്റ്റര്‍ അഭയയുടെ ആന്തരാവയവങ്ങളുടെ രാസ പരിശോധന റിപ്പോര്‍ട്ടില്‍ ഗുരുതരമായ ക്രമക്കേടു നടന്നതായി തിരുവനന്തപുരം സിജെഎം കോടതി. രാസ പരിശോധന ലാബിലെ ഉദ്യോഗസ്ഥരായ ചീഫ് കെമിക്കല്‍ എക്സാമിനര്‍ ഡോ. ഗീത, അനലിസ്റ്റ് ചിത്ര എന്നിവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ജീവനക്കാരെന്ന പരിഗണന പ്രതികള്‍ക്കു ലഭിക്കില്ലെന്നും കോടതി.
അഭയയുടെ ആന്തരാവയവങ്ങളുടെ പരിശോധനയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി പൊതു പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണു കോടതി ഉത്തരവ്. രാസ പരിശോധന ഫലത്തില്‍ എട്ടിടത്തു തിരുത്തലുകളോ കൃത്രിമമോ നടത്തിയിട്ടുണ്ട്. പോസിറ്റീവ് എന്നെഴുതിയതു നെഗറ്റീവെന്നാക്കി തിരുത്തിയതായും കണ്ടെത്തി. സര്‍ക്കാര്‍ ജീവനക്കാരാണെന്ന പരിഗണന നല്‍കണമെന്ന പ്രതികളുടെ ആവശ്യം കോടതി തളളി.
അഭയയുടെ ആന്തരാവയവ പരിശോധനയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നു നേരത്തേ കണ്ടെത്തിയിരുന്നു. ഹൈദരാബാദ് സെന്‍ട്രല്‍ ഫൊറന്‍സിക് ലാബിലെ മുന്‍ അസിസ്റ്റന്‍റ് കെമിക്കല്‍ എക്സാമിനര്‍ വൈ. സൂര്യപ്രസാദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിജെഎം കോടതിയിലും ഇദ്ദേഹം മൊഴി നല്‍കിയിരുന്നു.
Close...
Maximum Character Allowed -
4000