Wednesday, May 23, 2012   8:03 AM IST
Vaartha BlogRSS
Loading
സംഘടനാ ചുമതലകള്‍ CPM പുതുക്കി
Published : Wednesday, June 01, 2011
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

സിപിഎം സംഘടനാ ചുമതലകള്‍ മാറ്റി നിശ്ചയിച്ചു. 2006ല്‍ ഇടതു മന്ത്രിസഭ അധികാരമേറ്റപ്പോള്‍ മന്ത്രിമാരെ സംഘടനാ ചുമതലകളില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതാണു പുനഃക്രമീകരിച്ചത്.

ഡിവൈഎഫ്ഐയുടെ ചുമതല കോടിയേരി ബാലകൃഷ്ണനും എസ്എഫ്ഐ, കര്‍ഷക സംഘം എന്നിവയുടെ ചുമതല ഇ.പി. ജയരാജനും നല്‍കി. കര്‍ഷകത്തൊഴിലാളി യൂണിയന്‍റെ ചുമതല എ.കെ. ബാലന്. സിഐടിയുവിന്‍റെ ചുമതല പി.കെ. ഗുരുദാസനും ആനത്തലവട്ടം ആനന്ദനും. വി.എസ്. അച്യുതാനന്ദന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന സി.പി. നാരായണനെ വീണ്ടും ചിന്ത വാരികയുടെ പത്രാധിപരാക്കി.

വാരികയുടെ സെക്രട്ടേറിയറ്റ് ചുമതല ഡോ. ടി.എം. തോമസ് ഐസക്കിനാണ്. മഹിളാ സംഘടനകളുടെ ചുമതല പി.കെ. ശ്രീമതിക്കു നല്‍കി.

Rate This News :
Latest News