വില്‍പ്പനയില്‍ നേരിയ വര്‍ധന
Published : Thursday,
June 02,
2011
ന്യൂഡല്‍ഹി
കഴിഞ്ഞ മാസം രാജ്യത്തു കാര്‍ വില്‍പ്പനയില്‍ നേരിയ വര്‍ധന. പലിശ നിരക്കിലെ വര്‍ധനയും പെട്രോള്‍ വില വര്‍ധനയും വില്‍പ്പനയെ ബാധിച്ചെന്നു സൂചന. മാരുതി സുസുക്കിയുടെ വില്‍പ്പന 1.9% ഉയര്‍ന്നു. വിറ്റത് 1,04,073 യൂണിറ്റ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,02,175 യൂണിറ്റ്. കയറ്റുമതി 13% കുറഞ്ഞ് 10,554 യൂണിറ്റായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 12,134 യൂണിറ്റ്. 800ന്‍റെ വില്‍പ്പന 11.6% കുറഞ്ഞ് 2,262 യൂണിറ്റായി.
ടാറ്റ മോട്ടോഴ്സിന്‍റെ വില്‍പ്പന 10% ഉയര്‍ന്ന് 62,296 യൂണിറ്റായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 56,775 യൂണിറ്റ്. ചെറുകാര്‍ നാനോയുടെ വില്‍പ്പന 84% വര്‍ധിച്ച് 6,515 യൂണിറ്റായി. ചരക്കു വാഹനങ്ങളുടെ വില്‍പ്പന റെക്കോഡില്‍. കയറ്റുമതി 39% ഉയര്‍ന്ന് 3,976 യൂണിറ്റില്‍ നിന്നു 5,534 യൂണിറ്റായി.
ഹ്യുണ്ടായിയുടെ വില്‍പ്പന 2% ഉയര്‍ന്നു 47,766 യൂണിറ്റായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 46,808 യൂണിറ്റ്. കയറ്റുമതി 15% കുറഞ്ഞ് 16,643 യൂണിറ്റായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 19,657 യൂണിറ്റ്. ഫ്ളൂയിഡിക് വെര്‍ണയ്ക്ക് 12,000 ബുക്കിങ് ലഭിച്ചു.
ഫോക്സ് വാഗണിന്‍റെ വില്‍പ്പന 244% ഉയര്‍ന്ന് 6,185 യൂണിറ്റ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,796. ജനറല്‍ മോട്ടോഴ്സിന് 1.3% മുന്നേറ്റം. വിറ്റത് 8,329 യൂണിറ്റ്. സ്കോഡയ്ക്ക് 100% വില്‍പ്പന വര്‍ധന. വിറ്റത് 2,761 യൂണിറ്റ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,381 യൂണിറ്റ്. മഹീന്ദ്രയുടെ വില്‍പ്പന 20% ഉയര്‍ന്ന് 34,323 യൂണിറ്റായി.
ഇരുചക്ര വാഹന വില്‍പ്പനയിലും മുന്നേറ്റം. ടിവിഎസിന്‍റെ വില്‍പ്പനയില്‍ 18% വര്‍ധന. വിറ്റത് 1,85,930 യൂണിറ്റ്. സ്കൂട്ടര്‍ വില്‍പ്പനയില്‍ 20% വളര്‍ച്ച. കയറ്റുമതി വര്‍ധന 42%.
യമഹയുടെ വില്‍പ്പന 55% വര്‍ധിച്ച് 38,812 യൂണിറ്റായി. മുന്‍വര്‍ഷം ഇതേ ാകലയളവില്‍ 25,033 യൂണിറ്റ്. കയറ്റുമതി 46% കൂടി. സുസുക്കിയുടെ വില്‍പ്പനയില്‍ 39% വര്‍ധന. വിറ്റത് 30,222 യൂണിറ്റ്.
Close...
Maximum Character Allowed -
4000