കോണ്‍ഗ്രസ് യോഗം ചേര്‍ന്നു
Published : Thursday,
June 02,
2011
ന്യൂഡല്‍ഹി
യോഗാചാര്യ ബാബ രാംദേവ് നിരാഹാരസമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. രാംദേവുമായി നാളെ വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടല്‍ കീഴടങ്ങലായി കാണരുതെന്നു കേന്ദ്രമന്ത്രി സുബോധ്കാന്ത് സഹായി പറഞ്ഞു.
യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ധനമന്ത്രി പ്രണബ് മുഖര്‍ജി, ആഭ്യന്തര മന്ത്രി പി. ചിദംബരം, പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി എന്നിവര്‍ പങ്കെടുത്തു.
അഴിമതിയിലും കളളപ്പണക്കേസിലും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണു ശനിയാഴ്ച മുതല്‍ രാംദേവ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിനു അണ്ണാ ഹസാരെയും പിന്തുണ നല്‍കിയിട്ടുണ്ട്.
Close...
Maximum Character Allowed -
4000