ടൂറിസ്റ്റ് പട്ടികയില്‍ ദുബായി
Published : Friday,
June 03,
2011
ദുബായി
ലോകത്തിലെ ഈ വര്‍ഷത്തെ ഏറ്റവും പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ദുബായി ഇടം നേടി. മാസ്റ്റര്‍ കാര്‍ഡ് നടത്തിയ പഠനത്തില്‍ ഒമ്പതാം സ്ഥാനത്താണു ദുബായി. 132 നഗരങ്ങളിലാണു മാസ്റ്റര്‍ കാര്‍ഡ് പഠനം നടത്തിയത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തു ലണ്ടനാണ്. പാരിസ് രണ്ടാമതും ബാങ്കോങ്ക് മൂന്നാമതുമെത്തി.
ഈവര്‍ഷം 79 ലക്ഷം അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ ദുബായില്‍ എത്തുമെന്നു പഠനത്തില്‍ പറയുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 17.3% വര്‍ധനവാണിത്. വളര്‍ച്ചാ നിരക്കില്‍ ലോകത്ത് ആറാം സ്ഥാനമാണു ദുബായിക്ക്.
ലണ്ടനില്‍ നിന്നാണു ദുബായിലേക്ക് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്നത്. കുവൈറ്റ്, ചൈന എന്നീ രാജ്യങ്ങളാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മിഡില്‍ ഈസ്റ്റ് ആഫ്രിക്ക റീജിയനിലെ 21 നഗരങ്ങളില്‍ ദുബായിയാണു സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുളളത്.
Close...
Maximum Character Allowed -
4000