Wednesday, May 23, 2012   8:07 AM IST
Vaartha BlogRSS
Loading
ടെക്സ്റ്റയില്‍സ് ടെക്നോളജി ഡിപ്ലോമ
Published : Saturday, June 04, 2011
|
  
Text Size
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റയില്‍സ് ടെക്നോളജിയില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം.

യോഗ്യത
കുറഞ്ഞതു 45 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സയന്‍സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്കു മൊത്തം 50 ശതമാനം മാര്‍ക്കെങ്കിലും ഉണ്ടാവണം. ആദ്യ ചാന്‍സില്‍ തന്നെ ജയിച്ചിരിക്കണം. പട്ടികജാതി/ വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് മാര്‍ക്ക് യഥാക്രമം 40, 45 ശതമാനം മതിയാകും. സിലബസില്‍ ഇംഗ്ലിഷ് ഉണ്ടാവണം.
പ്രായം: 15-21 വയസ്. 2011 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികജാതി/ വര്‍ഗക്കാര്‍ക്കു പ്രായപരിധി 23 വയസ്. 20 ശതമാനം സീറ്റുകള്‍ നെയ്ത്തു സമുദായക്കാര്‍ക്കു സംവരണം ചെയ്തിരിക്കുന്നു. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ആദ്യവര്‍ഷം പ്രതിമാസം 400 രൂപ, രണ്ടാം വര്‍ഷം 450 രൂപ, മൂന്നാംവര്‍ഷം 500 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും.
അപേക്ഷാഫോം ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, തിരുവനന്തപുരത്തെ വികാസ് ഭവനിലുള്ള കൈത്തറി ടെക്സ്റ്റയില്‍സ് ഡയറക്റ്ററേറ്റ്, കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹാന്‍ഡ്ലൂം ടെക്നോളജി എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷ തിരുവനന്തപുരം വികാസ് ഭവന്‍ നാലാം നിലയിലെ കൈത്തറി ആന്‍ഡ് ടെക്സ്റ്റൈല്‍സ് ഡയറക്റ്ററേറ്റില്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20.
Rate This News :
Latest News