Wednesday, May 23, 2012   8:07 AM IST
Vaartha BlogRSS
Loading
നിവേദനം നല്‍കി
Published : Monday, June 06, 2011
|
  
Text Size
ന്യൂഡല്‍ഹി

ബാബ രാംദേവിനെതിരേയുളള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഉപവാസ സമരം നടത്തുന്ന ബിജെപി നേതാക്കള്‍ രാഷ്ട്രപതിക്കു നിവേദനം നല്‍കി. പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചു ചേര്‍ക്കുക, ലോക്പാല്‍ ബില്‍, കളളപ്പണം, രാംദേവിനെതിരെയുളള പൊലീസ് നടപടി ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ചര്‍ച്ച ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു നിവേദനം.ബിജെപി നേതാക്കളായ നിതിന്‍ ഗഡ്കരി, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, എല്‍.കെ. അഡ്വാനി എന്നിവര്‍ ചേര്‍ന്നാണു രാഷ്ട്രപതി പ്രതിഭ പാട്ടീലിനെ കണ്ടത്. ഉപവാസ സമരം സൂചന മാത്രമാണെന്നും വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു.

ഇന്നലെ വൈകുന്നേരം ഏഴു മണിക്കാണു ഡല്‍ഹിയിലെ രാജ്ഘട്ടിനു സമീപം ബിജെപി ഉപവാസ സമരം തുടങ്ങിയത്.
Rate This News :
Latest News