Wednesday, May 23, 2012   8:08 AM IST
Vaartha BlogRSS
Loading
രാംദേവിനു പിന്നില്‍ ആര്‍എസ്എസ്
Published : Wednesday, June 08, 2011
|
  
Text Size
ന്യൂഡല്‍ഹി

ബാബ രാംദേവിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. ലോക്പാല്‍ ബില്‍ കരടു സമിതിയിലെ പൊതു സമൂഹ പ്രതിനിധികളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ അവരുടെ ഉത്തരവാദിത്വവും ചുമതലകളും പൊതുസമൂഹ പ്രതിനിധികള്‍ക്കു നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

ഇത്തരം സമീപങ്ങളെ ചില മാധ്യമങ്ങള്‍ അനുകൂലിക്കുന്നു. അനാവശ്യ മത്സരമാണു മാധ്യമങ്ങള്‍ ലക്ഷ്യമിടുന്നത്. രാംലീല മൈതാനത്തിലെ പൊലീസ് നടപടിയില്‍ ഒരു സ്ത്രീക്കു ഗുരുതരമായി പരുക്കേറ്റതു ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
Rate This News :
Latest News