Wednesday, May 23, 2012   8:08 AM IST
Vaartha BlogRSS
Loading
ക്രമക്കേടുകള്‍ അന്വേഷിക്കണം
Published : Thursday, June 09, 2011
|
  
Text Size
കണ്ണൂര്‍

പരിയാരം മെഡിക്കല്‍ കോളെജില്‍ എംബിബിഎസ്, പിജി അഡ്മിഷനുകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കെഎസ് യു ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി.

ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ രമേശന്‍റെ മകള്‍ക്ക് എന്‍ആര്‍ഐ ക്വോട്ടയില്‍ 50 ലക്ഷം രൂപ നല്‍കി അഡ്മിഷന്‍ നേടിയ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം.

മന്ത്രി അടൂര്‍ പ്രകാശിന്‍റെ മകള്‍ക്ക് അഡ്മിഷന്‍ നല്‍കിയ സംഭവവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തണം. ഏതെങ്കിലും ഒരു സാമുദായിക സംഘടനക്കു മുന്‍പില്‍ സര്‍ക്കാര്‍ കീഴ്പ്പെട്ടാല്‍ സര്‍ക്കാരിനെതിരേ കെഎസ് യു ശക്തമായ പ്രക്ഷോഭം നടത്തുമെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.
Rate This News :
Latest News