Wednesday, May 23, 2012   8:10 AM IST
Vaartha BlogRSS
Loading
വായു ശ്വസിച്ചാല്‍ ക്യാന്‍സര്‍
Published : Friday, June 10, 2011
|
  
Text Size
മുംബൈ

മുംബൈ നഗരത്തിലെ വായു ശ്വസിച്ചാല്‍ ക്യാന്‍സര്‍ പിടിക്കുമെന്നു റിപ്പോര്‍ട്ട്. മുംബൈ മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ക്യാന്‍സറിനു കാരണമാകുന്ന കാര്‍സിനോജെനിക് ഓര്‍ഗാനിക് വസ്തുക്കള്‍ വായുവില്‍ അളവിലും കൂടുതല്‍ ഉള്ളതാണ് ഇതിനു കാരണം. ആയിരം ക്യൂബിക് മീറ്ററില്‍ 11.94 മൈക്രോഗ്രാമാണു ബെന്‍സോ പൈറെന്‍റെ അളവ്. 1 മൈക്രോഗ്രാമില്‍ താഴെ മാത്രമെ ഇവ അന്തരീക്ഷത്തില്‍ കാണാന്‍ പാടുള്ളൂ. ക്രൈസീന്‍, ആന്ത്രാസീന്‍, ഫിനന്‍ത്രീന്‍, ഫ്ളൂറന്‍തീന്‍ എന്നിവയുടെ അളവും ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വൃക്ക, കരള്‍ എന്നിവയെ ഇതു ബാധിക്കും. ഇതു കൂടാതെ ലെഡ്, കാഡ്മിയം, നിക്കല്‍, ക്രോമിയം, സള്‍ഫര്‍ ഓക്സൈഡ്, അമോണിയ, നൈട്രജന്‍ ഓക്സൈഡ് തുടങ്ങിയവയുടെ അളവും അന്തരീക്ഷത്തില്‍ വര്‍ധിച്ചു വരികയാണ്. ഇതു മൂലം മാരക അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. വാഹനപ്പെരുപ്പമാണു പ്രധാനമായും ഇവയുടെ അളവു കൂടാന്‍ കാരണം. വേണ്ട വിധം സംസ്കരിക്കാതെ വ്യവസായ ശാലകളില്‍ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങളും അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നു. ഈ വര്‍ഷം 8.03 ശതമാനം വാഹനപ്പെരുപ്പമാണു നഗരത്തിലുണ്ടായത്. 19.09 ലക്ഷം വാഹനങ്ങളാണു നഗരത്തിലുള്ളത്. മിക്ക വാഹനങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫിക്കെറ്റ് ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.
Rate This News :
Latest News