പഠന സൗകര്യം നല്‍കണം
Published : Tuesday,
June 14,
2011
സൗദി
സൗദി അറേബ്യയില്‍ വിദേശ വിദ്യാലയങ്ങളില്‍ സ്വദേശി വിദ്യാര്‍ഥികള്‍ക്കു പഠന സൗകര്യം ഒരുക്കണമെന്ന നിബന്ധന കര്‍ശനമാക്കുമെന്നു സര്‍ക്കാര്‍. സൗദിയുടെ ചരിത്രവും ഭൂമിശാസ്ത്രവും ഇസ് ലാമിക പഠനവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും വ്യവസ്ഥ. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്വകാര്യ വിദേശ വിദ്യാഭ്യാസ വകുപ്പാണ് നിബന്ധനകള്‍ കര്‍ശനമാക്കാന്‍ ഉത്തരവിട്ടത്. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. സ്വദേശികളായ അധ്യാപകര്‍ക്കു കുറഞ്ഞത് 5000 റിയാല്‍ ശമ്പളം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
Close...
Maximum Character Allowed -
4000