Wednesday, May 23, 2012   8:13 AM IST
Vaartha BlogRSS
Loading
ആര്‍ട്ടിഫൈസര്‍ അപ്രന്‍റിസ്
Published : Wednesday, June 15, 2011
|
  
Text Size
ഇന്ത്യന്‍ നേവിയില്‍ ആര്‍ട്ടിഫൈസര്‍ അപ്രന്‍റിസാകാം. അവിവാഹിതരായ പുരുഷന്‍മാര്‍ക്കാണ് അവസരം. എഎ 131 ബാച്ച്. 2012 ഫെബ്രുവരിയിലാണ് കോഴ്സ് ആരംഭിക്കുക. ജൂലൈ എട്ടു വരെ അപേക്ഷ സ്വീകരിക്കും. ജൂലൈ 15 വരെ ലക്ഷദ്വീപുകാരുടെ അപേക്ഷ സ്വീകരിക്കും. കൊച്ചിയില്‍ പരീക്ഷാകേന്ദ്രമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ചുവടെ:
പ്രായം
1992 ജനുവരി 31നും 1995 ജനുവരി 30നും (രണ്ടു തീയതികളും ഉള്‍പ്പെടെ) മധ്യേ ജനിച്ചവരായിരിക്കണം അപേക്ഷകര്‍.
യോഗ്യത
ഫിസിക്സ്, മാത്സ് പഠിച്ച്- കെമിസ്ട്രി/ ബയൊളജി/കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ ഓപ്ഷനല്‍- കുറഞ്ഞതു മൊത്തം 55 ശതമാനം മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ശമ്പളനിരക്ക്:  5200- 20200 രൂപ. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വെബ്സൈറ്റ് കാണുക.
തെരഞ്ഞെടുപ്പ്
ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് എഴുത്തുപരീക്ഷ, ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുണ്ടാകും. കൊച്ചിയില്‍ പരീക്ഷാകേന്ദ്രമുണ്ട്. മറ്റു പരീക്ഷാകേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍.
ഏഴു മിനിറ്റനകം 1.6 കി.മീ. ഓട്ടം, 20 സ്ക്വാറ്റ്- അപ്സ്, 10 പുഷ് അപ്സ് എന്നിവയായിരിക്കും ശാരീരികക്ഷമതാ പരിശോധനയ്ക്ക് ഉണ്ടാകുക.
അപേക്ഷകര്‍ക്കു കുറഞ്ഞത് 157 സെ.മീ. ഉയരവും ആനുപാതീകമായ തൂക്കവും നെഞ്ചളവും ഉണ്ടായിരിക്കണം. നെഞ്ചളവ് അഞ്ചു സെ.മീ. വികസിപ്പിക്കാന്‍ കഴിയണം. ശാരീരികമായും മാനസികമായും നല്ല ആരോഗ്യമുള്ളവരായിരിക്കണം അപേക്ഷകര്‍.
കാഴ്ച: 6/12 (കണ്ണട കൂടാതെ രണ്ടു കണ്ണിനും). 6/9, 6/12 (കണ്ണട ഉപയോഗിക്കുന്നവര്‍). സിപി 2 കളര്‍ പെര്‍സപ്ഷന്‍ ഉണ്ടായിരിക്കണം.
2012 ഫെബ്രുവരിയില്‍ ഐഎന്‍എസ് ചില്‍കയില്‍ പരിശീലനം ആരംഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 20 വര്‍ഷത്തേക്ക് പ്രാഥമിക നയമനം ലഭിക്കും.
അപേക്ഷ
നേവിയുടെ വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അപേക്ഷാഫോമിലും ഐഡന്‍റിഫിക്കേഷന്‍ ഫോമിലും ഒട്ടിക്കുന്ന പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടൊയുടെ ഒരു കോപ്പിയും അപേക്ഷയോടൊപ്പം അയയ്ക്കുക. ഫോട്ടൊയുടെ പശ്ചാത്തലം നീല നിറമായിരിക്കണം. ഫോട്ടൊയുടെ പിന്നില്‍ അപേക്ഷകന്‍ പേരെഴുതി ഒപ്പിടണം.
അപേക്ഷയോടൊപ്പം താഴെ പറയുന്ന സര്‍ട്ടിഫിക്കെറ്റുകള്‍ കൊടുത്തിരിക്കുന്ന ക്രമത്തില്‍ തുന്നിച്ചേര്‍ത്ത് അയയ്ക്കണം
1) പ്രായം തെളിയിക്കാന്‍ മെട്രിക്കുലേഷന്‍ സര്‍ട്ടഫിക്കെറ്റിന്‍റെ അറ്റസ്റ്റ് ചെയ്ത കോപ്പി. 2) പ്ലസ് ടു/ തത്തുല്യ യോഗ്യതയുടെ സര്‍ട്ടിഫിക്കെറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പി. 3) അധിവാസ സര്‍ട്ടിഫിക്കെറ്റിന്‍റെ അറ്റസ്റ്റ് ചെയ്ത കോപ്പി. 4) സ്വന്തം വിലാസമെഴുതിയ 22 x 10 സെ.മീ. വലിപ്പമുള്ള രണ്ടു കവറുകള്‍. ഒരു കവറില്‍  10 രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണം.
അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് ടൈപ്പ് ഒഫ് എന്‍ട്രി, തെരഞ്ഞെടുത്ത പരീക്ഷാകേന്ദ്രം, പ്ലസ് ടുവിനു ലഭിച്ച മാര്‍ക്ക് എന്നിവ വ്യക്തമായി എഴുതിയിരിക്കണം. വെള്ള കവറില്‍ സാധാരണ തപാലില്‍ അപേക്ഷ അയയ്ക്കണം.

തെരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം www.nausena-bharti.nic.in   എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.
വിലാസം: POST BOX NO. 476, GOLDHAK KHANA, GPO, NEW DELHI- 110 001.
Rate This News :
Latest News