Wednesday, May 23, 2012   8:13 AM IST
Vaartha BlogRSS
Loading
ഓഡിയൊ എന്‍ജിനീയറിങ്
Published : Friday, June 17, 2011
|
  
Text Size
ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്പ്മെന്‍റിന്‍റെ കീഴില്‍ പാലക്കാട് ജില്ലയി ല്‍ വടക്കഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന കോളെജ് ഒഫ് അപ്ലൈഡ് സയന്‍സില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ലഭിച്ച ബിരുദവും, സംഗീതത്തില്‍ അഭിരുചിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോറവും പ്രോസ്പെക്റ്റസും 25 രൂപ നേരിട്ടടച്ചാല്‍ കോളെജില്‍ നിന്ന് ഈ മാസം 30 വരെ ലഭിക്കും.

അപേക്ഷാഫാറം തപാലില്‍ വേണ്ടവര്‍ കോളെജ് പ്രിന്‍സിപ്പലിന്‍റെ പേരില്‍ മാറാവുന്ന 40 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് സഹിതം വടക്കഞ്ചേരി കോളെജ് പ്രിന്‍സിപ്പളിന് 20നകം അപേക്ഷ നല്‍കണം.
പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട കോളെജില്‍ ലഭിക്കേണ്ട അവസാന തീയതി 30 ആണ്.

അപേക്ഷാഫോറത്തിന്‍റെ വിലയായി മണിഓര്‍ഡര്‍, പോസ്റ്റല്‍ ഓര്‍ഡര്‍, ചെക്ക് മുതലായവ സ്വീകരിക്കുന്നതല്ല.

അപേക്ഷാഫാറം ഐഎച്ച്ആര്‍ഡി വെബ്സൈറ്റിലുകോളെജ് വെബ്സൈറ്റിലുംലഭ്യമാണ്.

അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയോടൊപ്പം 125 രൂപയുടെ ഡിഡി സഹിതം (പ്രിന്‍സിപ്പല്‍, കോളെജ് ഒഫ് അപ്ലൈഡ് സയന്‍സ്, വടക്കഞ്ചേരി എന്ന പേരില്‍) അവസാന തീയതിയ്ക്കു മുന്‍പായി സമര്‍പ്പിക്കണം.
Rate This News :
Latest News