Wednesday, May 23, 2012   8:14 AM IST
Vaartha BlogRSS
Loading
മിനിഷയുടെ കോമഡി നയം
Published : Saturday, June 18, 2011
|
  
Text Size
കരിയറില്‍ അധികം വിജയങ്ങളൊന്നുമില്ല, ഇടയ്ക്ക് ഒരു ചെറിയ കസ്റ്റംസ് പ്രശ്നവും എങ്കിലും മിനിഷ ലാംബ പ്രതീക്ഷയില്‍ത്തന്നെയാണ്. ബേജാ ഫ്രൈ 2 എന്ന ചിത്രത്തെക്കുറിച്ചാണു മിനിഷയ്ക്കു പറയാനുള്ളത്. കോമഡിയുടെ കാര്യത്തില്‍ എപ്പോഴും പുരുഷന്മാര്‍ക്കാണു മുന്‍തൂക്കം. പലപ്പോഴും അത്തരം വേഷങ്ങള്‍ സത്രീകള്‍ക്കു കിട്ടാറേയില്ലെന്നു മിനിഷ പറയുന്നു. സ്ത്രീകള്‍ക്കു കോമഡി എളുപ്പം വഴങ്ങും. അവര്‍ക്കായി അത്തരം വേഷങ്ങള്‍ ആരും എഴുതുന്നില്ല. പുരുഷന്മാര്‍ക്കു വേണ്ടി മാത്രമാണു കോമഡി കഥാപാത്രങ്ങളെ ക്രിയേറ്റ് ചെയ്യുന്നത്.

പലപ്പോഴും സെക്സിന്‍റേയും ദ്വന്ദ്വാര്‍ഥങ്ങളുടേയും തമാശകളാണ് ഉള്‍പ്പെടുക. അതു സ്ത്രീകള്‍ക്ക് പറയാനുമാവില്ല. അത്തരം തമാശകള്‍ മാത്രമാണു തിരക്കഥാകൃത്തുക്കള്‍ എഴുതുന്നതും. ബച്നാ യേ ഹസീനോ, കിഡ്നാപ്, വെല്‍ഡണ്‍ അബ്ബ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണു കോമഡി ഫിലിം ബേജാ ഫ്രൈ 2വിലേക്ക് മിനിഷ എത്തിയത്. വിനയ് പഥക്കാണു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാട്ടുകാരനാവാന്‍ ആഗ്രഹിക്കുന്ന ടാക്സ് ഇന്‍സ്പെക്റ്റര്‍ ഭരത് ഭൂഷന്‍റെ വേഷം ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിലും മനോഹരമാക്കിയിരുന്നു വിനയ്.

റിയാലിറ്റി ഷോ പ്രൊഡ്യൂസര്‍ രഞ്ജിനിയായി മിനിഷ എത്തുന്നു. ഭരത് അവളെ പ്രണയിക്കുന്നുവെങ്കിലും രഞ്ജിനി ഒരു സുഹൃത്തായി മാത്രമാണു കരുതുന്നത്. മിനിസ്ക്രീന്‍ രംഗത്തെ അതികായ ഏക്ത കപൂറാണ് മിനിഷയുടെ കഥാപാത്രത്തിനു മാതൃകയായത്. കെകെ മേനോന്‍, സുരേഷ് മേനോന്‍, അമോല്‍ ഗുപ്തെ തുടങ്ങിയവരാണു ചിത്രത്തിലെ മറ്റു താരങ്ങള്‍.
Rate This News :
Latest News