Wednesday, May 23, 2012   8:15 AM IST
Vaartha BlogRSS
Loading
18 ബോട്ടുകള്‍ കണ്ടെത്തി
Published : Saturday, June 18, 2011
|
  
Text Size
കോല്‍ക്കത്ത

ബംഗാള്‍ ഉള്‍ക്കടലില്‍ കനത്ത മഴയിലും കാറ്റിലും കാണാതായ 33 ബോട്ടുകളില്‍ 18 എണ്ണം കണ്ടെത്തി. ഓരോ ബോട്ടിലും ഇരുപതോളം മത്സ്യത്തൊഴിലാളികളുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് എന്‍.എസ്. നിഗം അറിയിച്ചു. ഇവര്‍ അവശനിലയിലാണെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

റേഡിയൊ വാര്‍ത്താവിനിമയ സംവിധാനത്തിലൂടെയാണു ബോട്ടുകള്‍ കണ്ടെത്തിയത്. ബാക്കിയുളളവയ്ക്കായി തെരച്ചില്‍ തുടരുകയാണെന്നും കാലാവസ്ഥ അനുകൂലമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് 550 മത്സ്യത്തൊഴിലാളികളെയും 33 ബോട്ടുകളും കാണാതായത്.
Rate This News :
Latest News