Wednesday, May 23, 2012   8:19 AM IST
Vaartha BlogRSS
Loading
മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി
Published : Wednesday, June 22, 2011
|
  
Text Size
തിരുവനന്തപുരം

മുസ് ലിം ലീഗിന്‍റെ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ചു തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായി യുഡിഎഫ്. ഉന്നതാധികാര സമിതിയോഗത്തിനു ശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചനാണ് ഇക്കാര്യമറിയിച്ചത്. പാര്‍ലമെന്‍ററികാര്യ മന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ പദവികള്‍ മുഖ്യമന്ത്രി തീരുമാനിക്കും.

ലീഗ്, കേരള കോണ്‍ഗ്രസ്- എം പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി രണ്ടു ദിവസത്തിനുള്ളില്‍ അന്തിമ പ്രഖ്യാപനം നടത്തും. മെഡിക്കല്‍ ബിരുദ പ്രവേശനം സംബന്ധിച്ചു കഴിഞ്ഞ വര്‍ഷത്തെ നില തുടരും. പ്രശ്നത്തില്‍ ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ഇടപെടില്ല.
അടുത്ത അധ്യയന വര്‍ഷം ശാശ്വത പരിഹാരമുണ്ടാക്കും. സിബിഎസ് ഇ, ഐസിഎസ് ഇ സ്കൂളുകള്‍ അനുവദിക്കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു.

Rate This News :
Latest News