Wednesday, May 23, 2012   8:20 AM IST
Vaartha BlogRSS
Loading
കോടിപതികള്‍ കുറഞ്ഞു
Published : Friday, June 24, 2011
|
  
Text Size
ദുബായി

ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ ആഘാതത്തില്‍ യുഎഇയില്‍ കോടിപതികളുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 13,500 പേരാണു കോടിപതികളുടെ പട്ടികയില്‍ നിന്നു പുറത്തായത്. ഓഹരി വിപണിയിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഉണ്ടായ തകര്‍ച്ചയാണ് ഇതിനു കാരണം.

സാമ്പത്തിക മാന്ദ്യത്തിനു മുന്‍പ് 66,000ത്തോളം കോടിപതികള്‍ ഉണ്ടായിരുന്നു. 2009ലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ 11,600 പേര്‍ക്കു മില്യനര്‍ പദവി നഷ്ടമായി. എന്നാല്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വേള്‍ഡ് ഹെല്‍ത്ത് റിപ്പോര്‍ട്ട് അനുസരിച്ചു മില്യനര്‍മാരുടെ എണ്ണത്തില്‍ വീണ്ടും കുറവു വന്നു. ഇപ്പോള്‍ 13,500 പേര്‍ക്കാണ് ഈ പദവി നഷ്ടമായിരിക്കുന്നത്.
Rate This News :
Latest News