മാസ്റ്റര്‍ പ്ലാനില്‍ മാറ്റംവരുത്തും
Published : Saturday,
June 25,
2011
കൊച്ചി
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനില്‍ കാലോചിത മാറ്റം വരുത്തുമെന്നു എംഡി ബാബു ജോര്‍ജ്. പദ്ധതിയുടെ 70 ശതമാനവും ഐടിയും ഐടി അനുബന്ധ ആവശ്യങ്ങള്‍ക്കായിരിക്കും ഉപയോഗിക്കുക. സാങ്കേതികമായ മാറ്റമായിരിക്കും ഉണ്ടാവുക. 88 ലക്ഷം സ്ക്വയര്‍ ഫീറ്റ് സ്ഥലം കെട്ടിട നിര്‍മാണത്തിനായി ഉപയോഗിക്കും. ഐടി മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ കുറയുമോയെന്ന ആശങ്കയ്ക്കു വകയില്ല. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ബാബു ജോര്‍ജ് പറഞ്ഞു.
ഗെയ് ല്‍, കെഎസ്ഇബി പ്രതിനിധികളുമായി ടികോം പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഗെയ് ലിന്‍റെ ഗ്യാസ് പൈപ്പ് ലൈന്‍ പോകുന്നതു സംബന്ധിച്ച വിഷയമാണു ചര്‍ച്ച ചെയ്തത്. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നു റിപ്പോര്‍ട്ട്.
പദ്ധതി പ്രദേശങ്ങള്‍ ബാബു ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
Close...
Maximum Character Allowed -
4000