മഹീന്ദ്ര; ഓഹരി വിഹിതം 17%
Published : Sunday,
June 26,
2011
വാഹന നിര്‍മാണ രംഗത്ത് സജീവമായ മഹീന്ദ്ര& മഹീന്ദ്രയില്‍ പ്രമോട്ടര്‍മാരായ മഹീന്ദ്ര കുടുംബത്തിന്‍റെ ഓഹരി വിഹിതം 20 ശതമാനത്തില്‍ താഴെ. കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള 100 കമ്പനികളില്‍ പ്രമോട്ടര്‍മാര്‍ക്ക് ഏറ്റവും കുറവ് പങ്കാളിത്തമുള്ള കമ്പനി കൂടിയാണു മഹീന്ദ്ര.
മഹീന്ദ്ര ചെയര്‍മാന്‍ കേശുബിനും അനന്തരവന്‍ ആനന്ദിനും 20 ശതമാനത്തില്‍ താഴെയാണ് ഓഹരി വിഹിതം. 26.47 ശതമാനമാണ് മൊത്തം പ്രമോട്ടര്‍ വിഹിതമെങ്കിലും ഇതില്‍ 8.98% ട്രസ്റ്റിന്‍റെ പേരിലാണ്. ഇതു കുറച്ചാല്‍ കുടുംബത്തിന്‍റെ ഓഹരി വിഹിതം 17 ശതമാനമായി കുറയും. 2001 മാര്‍ച്ചില്‍ 22% ഓഹരി വിഹിതമാണു മഹീന്ദ്ര കുടുംബത്തിനുണ്ടായിരുന്നത്.
ആദിത്യ ബിര്‍ള ഗ്രൂപ്പ്, സ്റ്റെര്‍ലൈറ്റില്‍ അനില്‍ അഗര്‍വാള്‍ , ഹീറോ ഹോണ്ടയില്‍ മുന്‍ജാല്‍, ഭാരത് ഫോര്‍ജില്‍ ബാബ കല്യാണി എന്നിവരെ ല്ലാം ഓഹരി വിഹിതം ഉയര്‍ത്തിയപ്പോഴാണ് മഹീന്ദ്ര കുടുംബം വിഹിതം കുറച്ചത്. ട്രസ്റ്റിനു കീഴിലായതിനാല്‍ ടാറ്റ ഗ്രൂപ്പിനെ കുടുംബ ബിസിനസായി പരിഗണിച്ചിട്ടില്ല.
Close...
Maximum Character Allowed -
4000