Wednesday, May 23, 2012   8:24 AM IST
Vaartha BlogRSS
Loading
സ്മാര്‍ട്ട് സിറ്റി : സുതാര്യമാക്കും
Published : Sunday, June 26, 2011
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

സ്മാര്‍ട്ട്സിറ്റി സ്ഥാപിക്കുന്ന ഭൂമിക്കു പ്രത്യേക സാമ്പത്തിക മേഖലാ (സെസ് )പദവി ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കി. 250 ഏക്കര്‍ സ്ഥലത്തിനു മള്‍ട്ടി സര്‍വീസസ് സെസ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണിത്. നിലവില്‍ സെസ് പദവി ലഭിച്ച 146 ഏക്കര്‍ സ്ഥലം ഉള്‍പ്പെടെ പ്രദേശവും ഇതിലുള്‍പ്പെടും.

250 ഏക്കര്‍ സ്ഥലമുണ്ടെങ്കില്‍ മാത്രമെ മള്‍ട്ടി സര്‍വീസസ് സെസ് ലഭിക്കുകയുള്ളൂ. ഇതു മുന്നില്‍ കണ്ടാണ് കിന്‍ഫ്രയുടെ നാലേക്കര്‍ സ്ഥലം സ്മാര്‍ട്ട്സിറ്റിക്കായി വില നല്‍കി വാങ്ങാന്‍ തീരുമാനിച്ചത്. നിലവില്‍ ഈ സ്ഥലം സ്മാര്‍ട്ട്സിറ്റിക്കായി ലഭിച്ചിട്ടില്ല. ഇന്നലെ കിന്‍ഫ്രയുമായി ചര്‍ച്ച നടന്നു. ഒരാഴ്ചയ്ക്കകം ഈ സ്ഥലം സ്മാര്‍ട്ട്സിറ്റി കൊച്ചി കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞേക്കും.

സ്മാര്‍ട്ട്സിറ്റിക്കായി ദുബായ് ടീകോമും സംസ്ഥാന സര്‍ക്കാരും ഒപ്പു വച്ച കരാറില്‍ 246 ഏക്കര്‍ സ്ഥലത്തിനു സെസ് പദവിയെന്നാണു വ്യവസ്ഥ ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലും തുടര്‍ന്നു നടന്ന സ്മാര്‍ട്ട്സിറ്റി ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തിലുമാണു 250 ഏക്കര്‍ സ്ഥലമെന്നും മള്‍ട്ടി സര്‍വീസസ് സെസെന്നും തീരുമാനിച്ചത്. നേരത്തേ കരാറില്‍ ഒപ്പു വച്ച ഇരുകൂട്ടരും പര്സപരം പുതിയ വ്യവസ്ഥ അംഗീകരിച്ചതു കൊണ്ടു നിയമ പ്രശ്നങ്ങളുണ്ടാകില്ല. എങ്കില്‍പ്പോലും പിന്നീടൊരവസരത്തില്‍ ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയുണ്ട്. ഈ സഹാചര്യത്തില്‍ കരാറില്‍ മാറ്റം വരുത്തണമെന്നാണ് വിദഗ്ധ ഉപദേശം. സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുതാര്യമായിരിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മള്‍ട്ടി സര്‍വീസസ് സെസായി മാറ്റിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഇപ്പോള്‍ തന്നെ പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇതടക്കം സര്‍ക്കാര്‍ വിശദീകരിക്കും.
Rate This News :
Latest News