നാനോ കാര്‍ നേപ്പാളിലെത്തി
Published : Monday,
June 27,
2011
കാഠ്മണ്ഡു
ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ ടാറ്റ നാനോ നേപ്പാളില്‍ വില്‍പ്പന ആരംഭിച്ചു. നേപ്പാളിലെ വില കുറഞ്ഞ കാര്‍ മാരുതി 800നു കനത്ത വെല്ലുവിളി ഉയര്‍ത്തിയാണു നാനോയുടെ വരവ്. എന്നാല്‍, മുംബൈയില്‍ നാനോയുടെ വില 1.51 ലക്ഷം രൂപയാകുമ്പോള്‍ നേപ്പാളില്‍ ഏകദേശം അഞ്ചു ലക്ഷം ഇന്ത്യന്‍ രൂപയാണു വില. കസ്റ്റംസ് ഡ്യുട്ടി, എക്സൈസ് ഡ്യൂട്ടി, വാറ്റ്, റോഡ് ടാക്സ് എന്നിവയെല്ലാം ഉള്‍പ്പെടെയാണിത്. നാലു വര്‍ഷം വാറന്‍റി നല്‍കുന്ന നേപ്പാളിലെ ആദ്യത്തെ കാറും നാനോ.
Close...
Maximum Character Allowed -
4000