പാഠഭാഗങ്ങള്‍ പിന്‍വലിക്കും
Published : Tuesday,
June 28,
2011
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ വിവാദപരമായ പാഠഭാഗമുള്‍പ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഡോ. ബാബുപോള്‍, റെയ്മണ്‍ എന്നിവരടങ്ങിയ സമതിയുടെ റിപ്പോര്‍ട്ട് പഠിച്ച ശേഷം നടപടി സ്വീകരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്. ഹൈബി ഈഡന്‍റെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
പത്താം ക്ലാസിലെ ആധുനിക ലോകത്തിന്‍റെ ഉദയം എന്ന പാഠത്തിലാണു വിവാദ ഭാഗങ്ങളുണ്ടായിരുന്നത്. വ്യക്തിതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ചിലരുടെ പ്രവണതയുടെ ഭാഗമായാണു ഈ ഭാഗങ്ങള്‍ പാഠത്തില്‍ ഉള്‍പ്പെട്ടതെന്നു സബ്മിഷന്‍ അവതരിപ്പിച്ച ഹൈബി ഈഡന്‍ ആരോപിച്ചു. റഷ്യയുടെ പഞ്ചവല്‍സര പദ്ധതിയെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ഇന്ത്യയിലെ പഞ്ചവല്‍സര പദ്ധതികളെക്കുറിച്ചു പാഠത്തില്‍ പരാമര്‍ശമില്ല.
സിയോണിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ചു പറയുന്ന ഭാഗത്തും അനാവശ്യ കാര്യങ്ങള്‍ കടന്നു വന്നിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ മതസ്പര്‍ധയും ആക്രമണ സ്വഭാവും പടര്‍ത്തുന്ന ഇത്തരം സമീപനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഹൈെബി ഈഡന്‍ ആവശ്യപ്പെട്ടു.
പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ കമ്യൂനിറ്റി ഹെല്‍ത്ത് സെന്‍ററുകളായി ഉയര്‍ത്തിയ ശേഷം മതിയായ സ്റ്റാഫിനെ നിയോഗിച്ചിട്ടില്ലെന്നു പി.കെ. ബഷീര്‍ സബ്മിഷനില്‍ കുറ്റപ്പെടുത്തി. കമ്യൂനിറ്റി ഹെല്‍ത്ത് സെന്‍ററുകളായി ഉയര്‍ത്തിയപ്പോള്‍ തസ്തികകള്‍ സൃഷ്ടിച്ചെങ്കിലും സ്റ്റാഫിനെ നിയമിച്ചിട്ടില്ലെന്നും കുറവു പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചു.
Close...
Maximum Character Allowed -
4000